പ്രണവിന്റെ നായിക റേച്ചൽ ഡേവിഡ്
Friday, August 17, 2018 2:31 PM IST
പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. അരുണ്‍ ഗോപി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത് റേച്ചൽ ഡേവിഡ് ആണ്. ഷിബു ബാലൻ സംവിധാനം ചെയ്ത ഒന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റേച്ചൽ അറിയപ്പെടുന്ന മോഡൽ കൂടിയാണ്. പൃഥ്വിരാജിനൊപ്പം ഒരു പരസ്യചിത്രത്തിലും റേച്ചൽ അഭിനയിച്ചിരുന്നു.
പുലിമുരുകൻ, രാമലീല എന്നീ ബ്ളോക്ക് ബസ്റ്ററുകൾക്കുശേഷം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം ഇപ്പോൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. പാലായിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.ശേഷം അടുത്ത ഷെഡ്യൂൾ സെപ്തംബർ പത്തിനാണ് തുടങ്ങുന്നത്.
അഭിനന്ദ് രാമാനുജമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പീറ്റർ ഹെയ്നാണ് സംഘട്ടന സംവിധായകൻ. ഗോപി സുന്ദറിന്റേതാണ് സംഗീതം.