ബോളിവുഡ് സുന്ദരിയോ? വൈറലായി സാനിയ ഇയ്യപ്പന്റെ ചിത്രം
Wednesday, December 6, 2023 12:59 PM IST
ഏത് തരം വേഷങ്ങളും സ്റ്റൈൽ ചെയ്യുന്ന താരമാണ് സാനിയ ഇയ്യപ്പൻ. വ്യത്യസ്ത വേഷവിധാനങ്ങൾ കൊണ്ട് പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ ബോളിവുഡ് ലുക്കിനെ വെല്ലുന്ന പുതിയ സ്റ്റൈലിലാണ് താരം എത്തിയിരിക്കുന്നത്. ഒരു പരസ്യചിത്രവുമായി ബന്ധപ്പെട്ടാണ് പുതിയ ലുക്ക്. ഡീപ്പ് വി നെക്കിലുള്ള ഹൈ സ്ലിറ്റ് സ്ലീവ്ലെസ് ഗൗൺ ആണ് താരം അണിഞ്ഞിരിക്കുന്നത്.
സെലിബ്രിറ്റി ലുക്കിൽ നടന്ന് വന്ന് കാറിൽ കയറുന്ന രീതിയിൽ ആണ് വീഡിയോ ചിത്രീകരണം. എന്നാൽ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് എത്തുന്നത്. പലരും താരത്തെ അഭിനന്ദിച്ചെത്തുന്നുണ്ടെങ്കിലും കുറച്ചുപേർ വിമർശനവുമായാണ് എത്തുന്നത്.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിംഗിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.
പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി.