വരുൺ ധവാനൊപ്പം സർപ്രൈസ് ചിത്രവുമായി മകൾ; സന്തോഷം പങ്കുവച്ച് മനോജ് കെ.ജയനും
Tuesday, December 5, 2023 11:23 AM IST
പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി ലഭിച്ച ഒരു സന്തോഷത്തിലാണ് മലയാളികളുടെ പ്രിയതാര ദന്പതികളായിരുന്ന ഉർവശിയുടെയും മനോജ് കെ.ജയന്റെയും മകൾ തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. ബോളിവുഡ് താരം വരുൺ ധവാനൊപ്പമുള്ള ചിത്രം പങ്കുവച്ച സന്തോഷമാണ് കുഞ്ഞാറ്റ പങ്കുവച്ചത്.
കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ പിറന്നാൾ ആഘോഷിക്കുന്നതിനിടയിലാണ് തന്റെ മേശയ്ക്കപ്പുറമിരുന്ന് ഭക്ഷണം കഴിക്കുന്ന വരുൺ ധവാനെ കുഞ്ഞാറ്റ കണ്ടത്. പിന്നീട് വരുണിനൊപ്പം ഫോട്ടോയെടുത്ത കുഞ്ഞാറ്റ അത് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.
എന്റെ ജന്മദിനം വൈകി ആഘോഷിച്ചതിന് ദൈവത്തിന് നന്ദി. ഇതുവരെ കിട്ടിയതിൽ വച്ച് ഏറ്റവും വലിയ ജന്മദിന സമ്മാനം, ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. വരുൺ ധവാനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുഞ്ഞാറ്റ കുറിച്ചു.
വിദേശത്ത് ഉപരിപഠനം നടത്തുകയാണ് താരപുത്രി ഇപ്പോൾ. തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.