പ്രാർഥിച്ച എല്ലാവർക്കും നന്ദി, മുറിവുകൾ ഉണങ്ങിതുടങ്ങി: അഭിരാമി സുരേഷ്
Monday, December 4, 2023 3:02 PM IST
മിക്സി പൊട്ടിത്തെറിച്ച് കൈവിരലുകളിലുണ്ടായ മുറിവ് ഉണങ്ങിത്തുടങ്ങിയെന്നും പ്രാർഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഗായിക അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമായിരുന്നു മിക്സി പൊട്ടിത്തെറിച്ച് കൈവിരലുകൾക്ക് അപകടം സംഭവിച്ച വിവരം അഭിരാമി പങ്കുവച്ചത്.
മുറിവുകൾ ഏറെക്കുറെ ഭേദമായെന്നും വളരെ കുറച്ച് മരുന്നുകൾ മാത്രം കഴിച്ചാൽ മതിയെന്നും ഇപ്പോൾ വലിയ ആശ്വാസമുണ്ടെന്നും ഗായിക പറയുന്നു.
നിരവധി പേരാണ് ഫോൺ കോളിലൂടെയൂം മെസേജുകളിലൂടെയും തന്റെ സുഖവിവരം തിരക്കിയതെന്നും പ്രതീക്ഷിക്കാത്തവർ പോലും വിളിച്ചു സംസാരിച്ചെന്നും അഭിരാമി പറഞ്ഞു.
തന്നെ സ്നേഹിക്കുന്നവരുടെ പ്രാർഥനയും പിന്തുണയുമാണ് ഇതിൽ നിന്നും അതിവേഗം മുക്തി നേടാൻ സഹായിച്ചതെന്നും എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുകയാണെന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് അടുക്കളയിൽ പാചകം ചെയ്യുന്നതിനിടിൽ മിക്സി പൊട്ടിത്തെറിച്ചത്. അപകടത്തിൽ വലത്തെ കൈയിലെ അഞ്ചുവിരലുകൾക്ക് മുറിവ് പറ്റിയിരുന്നു.