കുന്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയായ ഷീല വിവാഹമോചിതയാകുന്നു
Saturday, December 2, 2023 3:06 PM IST
വിവാഹമോചിതയാകുന്നുവെന്നറയിച്ച് നടി ഷീല രാജ്കുമാർ. കുന്പളങ്ങി നൈറ്റ്സിലൂടെ മലയാളികൾക്ക് സുപരിചതയായ താരമാണ് ഷീല. നടി തന്നെയാണ് വിവാഹമോചിതയാകുന്നുവെന്ന വിവരം എക്സിൽ പങ്കുവച്ചത്. അഭിനയ ശിൽപശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭർത്താവ്.
ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും. ഭർത്താവ് ആയിരുന്ന ചോളനെ ടാഗ് ചെയ്ത് നടി ട്വീറ്റ് ചെയ്തു.
2014ൽ ആയിരുന്നു ഷീലയുടെയും ചോളന്റെയും വിവാഹം. ഒൻപതുവർഷം നീണ്ട ദാന്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ചോളൻ ഒരുക്കിയ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെയായിരുന്നു വിവാഹം നടന്നത്.
2016ല്‍ ആറാത്തു സിനം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. ടു ലെറ്റ് എന്ന ചിത്രമാണ് ഷീലയുടെ കരിയര്‍ മാറ്റിമറിച്ചത്.
മണ്ഡേല, പിച്ചൈക്കാരൻ 2, ജോതി, ന്യൂഡിൽസ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ. കാർത്തിക് സുബ്ബരാജിന്റെ ജിഗർതാണ്ഡ ഡബിൾ എക്സിൽ അതിഥി വേഷത്തിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു.