ബ്രഹ്മാണ്ഡ ചിത്രമാകാൻ സലാർ; ട്രെയിലർ ഇന്ന് റിലീസ് ചെയ്യും
Friday, December 1, 2023 4:00 PM IST
ഹോംബാലെ ഫിലിംസിന്റെ പാൻ ഇന്ത്യൻ ചിത്രമായ സാലാർ ട്രെയിലർ ഇന്ന് പുറത്തിറങ്ങും. വൈകുന്നരേം ഏഴിനാണ് ട്രെയിലർ പുറത്തുവിടുക.
കെജിഎഫ് എന്ന ഹിറ്റിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസാണ് നായകൻ. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളത്തിന്റെ ഹിറ്റ് മേക്കർ പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൊടും ശത്രുക്കളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ.
ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സലാർ കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പിആർഒ. മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബ്രിംഗ്ഫോർത്ത്.