ഉദ്വേഗം നിറയ്ക്കുന്ന നിമിഷങ്ങൾ; ദിലീപിന്റെ ‘തങ്കമണി’ടീസർ
Friday, December 1, 2023 1:40 PM IST
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന തങ്കമണിയുടെ ടീസർ പുറത്തിറങ്ങി. അത്യന്തം ആകാംഷ ജനിപ്പിക്കുന്ന സംഭവമുഹൂർത്തങ്ങളാണ് ടീസറിൽ ഒരുക്കിയിരിക്കുന്നത്.
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ.ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി., അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രമാണ് ‘തങ്കമണി’.
ഛായാഗ്രഹണം: മനോജ് പിള്ള. എഡിറ്റിംഗ്: ശ്യാം ശശിധരൻ. വില്യം ഫ്രാൻസിസ് ആണ് ‘തങ്കമണി’ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ബി.ടി. അനിൽ കുമാർ ഗാനരചന നിർവഹിക്കുന്നു.
1987ല്‍ പി.ജി വിശ്വംഭരന് സംവിധാനം ചെയ്ത ‘ഇതാ സമയമായി’ എന്ന ചിത്രവും തങ്കമണി സംഭവത്തെ ആസ്പദമാക്കി തയാറാക്കിയതാണ്.
റോയല്‍ ഫിലിംസിന്റെ ബാനറില്‍ അച്ചന്‍കുഞ്ഞ് നിർമിച്ച സിനിമയില്‍ രതീഷ്,ശാരി, ജനാര്ദ്ദനന്, പ്രതാപ് ചന്ദ്രന്, എം.ജി. സോമന്, കുണ്ടറ ജോണി തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്.