മമിത ബൈജുവും നസ്ലിനും ഒന്നിക്കുന്ന "പ്രേമലു'; നിർമാണം ഭാവന സ്റ്റുഡിയോസ്
Friday, December 1, 2023 11:52 AM IST
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് പേരിട്ടു. പ്രേമലു എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മമിത ബൈജുവും നസ്ലിനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് എ.ഡിയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഗിരീഷ്.
വിഷ്ണു വിജയിയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. തല്ലുമാല, സുലേഖ മനസിൽ തുടങ്ങിയ ചിത്രങ്ങളിലെ വിഷ്ണുവിന്റെ ഗാനങ്ങൾ തരംഗമായിരുന്നു.
അജ്മൽ സാബു കാമറയും ആകാശ് ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ഗാന രചന സുഹൈൽ കോയ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ ജോളി ബാസ്റ്റിൻ,
കൊറിയോഗ്രാഫി സുമേഷ്–ജിഷ്ണു, കളറിസ്റ്റ് രമേശ് സി.പി., പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ഡിഐ -കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വിഎഫ്എക്സ് എഗ് വൈറ്റ് വീ എഫ്എക്സ്, സ്റ്റിൽസ് ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, പിആർഒ ആതിര ദിൽജിത്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ രോഹിത് ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോസ് വിജയ്, ബെന്നി കട്ടപ്പന, വിതരണം ഭാവന റിലീസ്.
തിരുവനന്തപുരം, കൊച്ചി, ഹൈദരബാദ്, പൊള്ളാച്ചി തുടങ്ങിയ നാല് ലോക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായി.