ഏറെ നേരം ക്യൂവിൽ നിന്ന് അല്ലു അർജുൻ, അമലക്കൊപ്പം വോട്ട് ചെയ്യാനെത്തി നാഗചൈതന്യ; വീഡിയോ
Thursday, November 30, 2023 12:57 PM IST
തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി അല്ലു അർജുനും നാഗചൈതന്യയുമുൾപ്പെടെയുള്ള ചലച്ചിത്രതാരങ്ങൾ. ഏറെ നേരം ക്യൂവിൽ നിന്നാണ് അല്ലു അർജുൻ വോട്ട് ചെയ്തത്.
മാത്രമല്ല ചുറ്റുംകൂടിയവരോടെല്ലാം സ്നേഹാന്വേഷണങ്ങൾ നടത്തി ഏറെ നേരം ചെലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. ജൂബിലി ഏരിയയിലെ ബൂത്ത് നമ്പർ 153ലാണ് അല്ലു വോട്ട് ചെയ്യാനെത്തിയത്.
നടി അമലയ്ക്കൊപ്പമാണ് നാഗചൈതന്യ വോട്ട് ചെയ്യാനെത്തിയത്. ചിരഞ്ജീവി, ജൂനിയർ എൻടിആർ, നാഗാർജുന, നാഗചൈതന്യ, റാണ ദഗുബാട്ടി, എസ്.എസ്. രാജമൗലി തുടങ്ങിയവർ വോട്ട് ചെയ്യാനെത്തിയിരുന്നു.
തെലുങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴിനാണ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 106 മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും 13 പ്രശ്നബാധിത പ്രദേശങ്ങളില്‍ വൈകുന്നേരം നാല് വരെയുമാണ് പോളിംഗ് നടക്കുക.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളോടൊപ്പം തെലുങ്കാനയിലെ ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.