എന്റെയെല്ലാം; പ്രണയകൂടീരത്തെ സാക്ഷിയാക്കി ലേഖയ്ക്ക് ശ്രീകുമാറിന്റെ സ്നേഹചുംബനം
Thursday, November 30, 2023 9:16 AM IST
പ്രണയം നിറഞ്ഞുനിൽക്കുന്ന താജ്മഹലിനെ സാക്ഷിയാക്കി ഗായകൻ എം.ജി. ശ്രീകുമാർ ഭാര്യ ലേഖയ്ക്കായി കുറിച്ച വരികളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലേഖയുടെ പിറന്നാൾ ആഘോഷിക്കുന്നതിനായി ഇരുവരും ഇപ്പോൾ ഡൽഹിയിലാണുള്ളത്.
തന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണെന്നും ലേഖയെ താൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നുവെന്നും ഗായകൻ ഫേസ്ബുക്കിൽ കുറിച്ചു.
ലേഖയ്ക്കൊപ്പമുള്ള മനോഹരനിമിഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വീഡിയോയും എംജി പങ്കുവച്ചിട്ടുണ്ട്. നെയ്തലാമ്പലാടും രാവിൽ എന്ന ഗാനമാണ് വീഡിയോയ്ക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്.
കേക്ക് മുറിച്ച് എംജിക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ സന്തോഷം ലേഖയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ലേഖയ്ക്ക് പിറന്നാൾ ആശംസകളുമായെത്തുന്നത്.
1988 കണ്ടുമുട്ടിയ ഇരുവരും പിന്നീട് പ്രണയത്തിലായി. തുടർന്ന് 14 വർഷത്തോളം ലിവിംഗ് ടുഗേദറായിരുന്ന ഇവർ 2000ലാണ് കൊല്ലൂരിൽ വച്ച് വിവാഹിതരായത്. ലേഖയുടെ രണ്ടാം വിവാഹമാണിത്. ആദ്യബന്ധത്തിൽ ഒരു മകളാണ് ലേഖയ്ക്കുള്ളത്.