ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് സംവിധായകനാകുന്നു; ആദ്യചിത്രത്തിലെ നായിക ഭാര്യ തന്നെ
Thursday, November 30, 2023 8:59 AM IST
നടി ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധായകനാകുന്നു. ചിത്രത്തിൽ ഉർവശി തന്നെയാണ് നായിക. എൽ. ജഗദമ്മ എഴാം ക്ലാസ് ബി, സ്റ്റേറ്റ് ഫസ്റ്റ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത് ശിവാസ് (ശിവപ്രസാദ്) തന്നെയാണ്.
ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു. അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.
അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷൈജൽ. പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം രാജേഷ് മേനോൻ. കോസ്റ്റ്യൂംസ് കുമാർ എടപ്പാൾ. മേക്കപ്പ് ഹസ്സൻ വണ്ടൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശൻ. സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, പോസ്റ്റർ ഡിസൈനിംഗ് ജയറാം രാമചന്ദ്രൻ. പിആർഒ എ.എസ്. ദിനേശ്.
2013 നവംബറിലാണ് ഉർവശിയും ശിവപ്രസാദും വിവാഹിതരാവുന്നത്. 2014ൽ ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു. ഇഷാൻ പ്രജാപതി എന്നാണ് മകന്റെ പേര്.