കാതൽ സിനിമയിൽ ജ്യോതികയുടെ ശബ്ദമാകാൻ ആദ്യം മടിയായിരുന്നു; ജോമാൾ പറയുന്നു
Wednesday, November 29, 2023 3:08 PM IST
കാതൽ സിനിമയിലെ ഡബ്ബിംഗിനെകുറിച്ച് തുറന്നുപറഞ്ഞ് നടി ജോമോൾ. സിനിമയിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോളാണ് ശബ്ദം നൽകിയത്.
ചിത്രത്തിലേയ്ക്ക് ആദ്യം വിളിച്ചപ്പോൾ പോകാൻ മടിയായിരുന്നുവെന്നും ചിത്രീകരണത്തോട് നീതി പുലർത്താൻ കഴിയുമോയെന്ന സംശയമായിരുന്നുവെന്നും ജോമോൾ പറയുന്നു.
കാതൽ-ദ് കോർ എന്ന സിനിമയിൽ പ്രവൃത്തിക്കാൻ അവസരം ലഭിച്ചപ്പോൾ ആദ്യം എനിക്ക് മടിയായിരുന്നു. ഞാൻ ശബ്ദം നൽകുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടായി.
ഗംഭീരമായ കഥയോട് എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്നും സംശയിച്ചു. എന്നാൽ ഇന്ന്, എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന്, എന്നിൽ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക. ജോമോൾ പറഞ്ഞു.