ഗംഭീര ആക്ഷനുമായി ജോജു, കട്ടയ്ക്ക് നിന്ന് കല്യാണിയും; "ആന്റണി' ട്രെയിലർ
Monday, November 27, 2023 3:52 PM IST
ജോജുവിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയുടെ ട്രെയിലർ പുറത്തിറക്കി. മാസ് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജോജുവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാനവേഷത്തിലെത്തുന്നു.
ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തും. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്.
ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടെയ്ൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി. ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശേരി,
ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ– കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.