തിയറ്ററിലിരുന്ന് ഒരു കുഞ്ഞിനെപോലെ ഞാൻ കരഞ്ഞു; കാതലിനെകുറിച്ച് ഐശ്വര്യ ലക്ഷ്മി
Monday, November 27, 2023 3:23 PM IST
മമ്മൂട്ടി ചിത്രം കാതൽ കണ്ട് തിയറ്ററിലിരുന്ന് ഒരു കുഞ്ഞിനെപോലെ കരഞ്ഞുപോയെന്ന് നടി ഐശ്വര്യ ലക്ഷ്മി. രണ്ടാം പകുതിയിലെ എന്റെ ദൈവമേ എന്ന മമ്മൂട്ടിയുടെ വിലാപം കേട്ട് താൻ കുഞ്ഞിനെപോലെ കരഞ്ഞെന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി തങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജ്യോതികയുടെ കഥാപാത്രം ഹൃദയത്തിൽ ഒരുപാട് കാലം നിലനിൽക്കുമെന്നും ഐശ്വര്യ പറയുന്നു.
ജിയോ ബേബി, നിങ്ങൾ ഓരോ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയ്ക്ക് ജീവശ്വാസം പകരുന്ന സംവിധായകനാണ്. മമ്മൂക്ക അങ്ങ് ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അങ്ങയുടെ കഥാപാത്രത്തിന്റെ വേദനയും ഏകാന്തതയും ഭയവും എടുക്കേണ്ടി വന്ന തീരുമാനങ്ങളുടെ ഭാരവും ഓരോ നോട്ടം പോലും എന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു.
എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഏറ്റവും നല്ല ഭാഗം രണ്ടാം പകുതിയിലെ ‘എന്റെ ദൈവമേ’ എന്ന വിലാപം ആയിരുന്നു. ഞാൻ തിയറ്ററിൽ ഇരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു.
സിനിമയിലെ സംഗീതവും വരികളും ഹൃദയഭേദകമായിരുന്നു. ജ്യോതിക മാം, നിങ്ങളുടെ ഓമന ഞങ്ങളുടെ ഹൃദയത്തിൽ ഒരുപാട് കാലം നിലനിൽക്കാൻ പോകുന്നു. കാതൽ ദ് കോർ എന്ന സിനിമ സമ്മാനിച്ച ടീമിന് നന്ദി. ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.