ആ​രാ​ധ​ക​രെ പി​ടി​ച്ചി​രു​ത്തി​യ റി​ഷ​ഭ് ഷെ​ട്ടി ചി​ത്രം കാ​ന്താ​ര​യു​ടെ ര​ണ്ടാം ഭാ​ഗം ആ​ദ്യ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ആ​ദ്യ ഭാ​ഗ​ത്തി​ല്‍ ക​ണ്ട ക​ഥ​യു​ടെ മു​ന്‍​പ് ന​ട​ന്ന സം​ഭ​വ​ങ്ങ​ളാ​കും കാ​ന്താ​ര​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ കാ​ണാ​ന്‍ ക​ഴി​യു​ക.

‘കാ​ന്താ​ര: എ ​ലെ​ജ​ന്‍​ഡ് ചാ​പ്റ്റ​ര്‍ വ​ണ്‍’ എ​ന്നാ​ണ് പ്രീ​ക്വ​ലി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന പേ​ര്. റി​ഷ​ഭ് ഷെ​ട്ടി ത​ന്നെ​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.



കാ​ന്താ​ര ഒ​ന്നാം ഭാ​ഗ​ത്തി​ൽ റി​ഷ​ഭ് ഷെ​ട്ടി അ​വ​ത​രി​പ്പി​ച്ച ശി​വ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭൂ​ത​ക്കോ​ലം കെ​ട്ടു​ന്ന പി​താ​വി​ന്‍റെ ക​ഥ​യാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഹോം​ബാ​ലെ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​നി​രു​ദ്ധ് മ​ഹേ​ഷ്, ഷാ​നി​ൽ ഗു​രു എ​ന്നി​വ​രാ​ണ് സ​ഹ എ​ഴു​ത്തു​കാ​ർ. ഛായാ​ഗ്ര​ഹം അ​ര​വി​ന്ദ് എ​സ്. ക​ശ്യ​പ്. സം​ഗീ​തം ബി. ​അ​ജ​നീ​ഷ് ലോ​ക്നാ​ഥ്. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ ബം​ഗ്ലാ​ൻ.