മമ്മൂട്ടി സാർ, നിങ്ങളാണ് എന്റെ ഹീറോ; "കാതൽ' കണ്ട് സമാന്ത
Monday, November 27, 2023 10:57 AM IST
ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ കാതൽ ദി കോർ എന്ന് നടി സമാന്ത റൂത്ത്. മമ്മൂട്ടിയാണ് തന്റെ ഹീറോയെന്നും താരം ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ. നിങ്ങൾക്കുവേണ്ടി ഒരുകാര്യം ചെയ്യൂ, മനോഹരവും കരുത്തുറ്റതുമായ ഈ സിനിമ കാണൂ. മമ്മൂട്ടി സർ നിങ്ങൾ എന്റെ ഹീറോയാണ്. ഈ പ്രകടനത്തിൽ നിന്നും പുറത്തുകടക്കാൻ കുറച്ച് കാലം വേണ്ടിവരും. ജ്യോതിക സ്നേഹം മാത്രം. ജിയോ ബേബി ഇതിഹാസതുല്യം. സമാന്ത കുറിച്ചു.
നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്നു മാത്രമല്ല, ഇതരസംസ്ഥാനത്തു നിന്നുവരെ കാതലിന് മികച്ച അഭിപ്രായങ്ങളാണ് എത്തുന്നത്.
ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് 'കാതല്‍ ദി കോര്‍'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സാലു കെ. തോമസാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.