കാക്കിപ്പടയ്ക്ക് ദുബായി ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ്
Monday, November 27, 2023 9:44 AM IST
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന സിനിമക്ക് ദുബായി ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡ്. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ടിനാണ് അവാർഡ്.
കാലിക പ്രസക്തമായ ഒരു വിഷയമാണ് കാക്കിപ്പട എന്ന സിനിമയിലൂടെ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് അവതരിപ്പിച്ചത്.
തിയേറ്ററിലും ഒടിടിയിലും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. ചിത്രം മുന്നോട്ട് വെച്ച സന്ദേശവും സാമൂഹ്യ പ്രതിബദ്ധതയുമാണ് അവാർഡ് നിർണയ സമിതികളെ ആകർഷിച്ചത്.
ഷെജി വലിയകത്ത് നിർമിച്ച ചിത്രം മെൽബണിൽ നടക്കുന്ന ഐഎഫ്എഫ് എം 2023ലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.