ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് പോലും കത്രീന കൈഫ് വാങ്ങുന്നത് കോടികൾ?; റിപ്പോർട്ടുകൾ
Saturday, November 25, 2023 4:03 PM IST
ബോളിവുഡ് സിനിമയിലെ മുന്‍നിര നായിക കത്രീന കെയ്ഫിന്റെ ആസ്തിയാണ് ഇപ്പോൾ ബോളിവുഡ് പപ്പാരസികൾക്കിടയിൽ ചർച്ചാവിഷയം. നടന് വിക്കി കൗശലുമായിട്ടുള്ള വിവാഹത്തിനുശേഷവും അഭിനയത്തില്‍ സജീവമാണ് താരം.
സല്മാന് ഖാനൊപ്പം ടൈഗര്‍ ത്രീ എന്ന സിനിമയിലാണ് കത്രീന ഒടുവിൽ നായികയായി എത്തിയത്. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയ കത്രീനയുടെ നിരൂപക പ്രശംസനേടിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടെന്ന് പറയാം.
ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി താരം മാറി. കത്രീനയുടെ പുത്തന്‍ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് രസകരമായ ചില വിവരങ്ങളാണ് പുറത്ത് വരുന്നത്.
നടിയുടെ പ്രതിഫലത്തെ സംബന്ധിച്ചും കത്രീനയുടെ ഇതുവരെയുള്ള ആസ്തിയെക്കുറിച്ചുമാണ് കണക്കിൽ സൂചിപ്പിക്കുന്നത്. ഇക്കാര്യം എല്ലാവര്ക്കും അറിയാമെങ്കിലും അവരുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളെക്കുറിച്ചും ആസ്തി എത്രയാണെന്നുള്ള കൃത്യമായ കണക്കും അധികമാര്‍ക്കും അറിയില്ല.
കത്രീനയുടെ ആകെ ആസ്തി ഏകദേശം 224 കോടി രൂപയോളമാണ്. ടൈഗര്‍ 3യിലെ സോയ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ 15 മുതല്‍ 21 കോടി വരെയുള്ള തുക കത്രീനയ്ക്ക് പ്രതിഫലമായി ലഭിച്ചു എന്നാണ് വിവരം.
10 കോടി രൂപ മുതല്‍ 12 കോടി രൂപയാണ് സാധാരണയായി ഒരു സിനിമയ്ക്ക് വേണ്ടി കത്രീന വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
സിനിമകളില്‍ അഭിനയിക്കുന്നതിന് പുറമേ, കത്രീന പല പ്രമുഖ ബ്രാന്‍ഡുകളുടെയും പരസ്യത്തിലും അഭിനയിക്കാറുണ്ട്. ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലെ റിപ്പോര്‍ട്ടനുസരിച്ച്, 40 കാരിയായ നടി ആറു കോടി രൂപ മുതല്‍ ഏഴി കോടി വരെയാണ് ഒരൊറ്റ ബ്രാന്‍ഡിന്റെ പരസ്യത്തിന് മാത്രമായി വാങ്ങുന്നത്.
മാത്രമല്ല കത്രീനയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കുന്ന ഒരു പോസ്റ്റിന് ബ്രാന്‍ഡുകളില്‍നിന്നും മറ്റ് കമ്പനികളില്‍നിന്നും ഒരു കോടി വരെ ലഭിക്കാറുണ്ടെന്നും സൂചനയുണ്ട്.
78.2 ദശലക്ഷം ഫോളോവേഴ്സാണ് കത്രീന കൈഫിന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ് നടി.
നടി സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ അവരുടെ ഏറ്റവും സ്ഥിരതയുള്ള വരുമാന മാര്‍ഗങ്ങളിലൊന്നായി സോഷ്യല്‍ മീഡിയ മാറുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.