സുബീഷ് സുധി ഇനി നായകനായും തിളങ്ങും; നായിക ഷെല്ലി കിഷോർ ഒരു ഭാരതസർക്കാർ ഉത്പന്നം
Friday, November 17, 2023 3:44 PM IST
സഹനടനായും മറ്റുചെറിയ വേഷങ്ങളിലൂടെയും മലയാളസിനിമയിൽ തന്റേതായ ഇടം നേടിയ സുബീഷ് സുധിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു ഭാരതസർക്കാർ ഉത്പന്നം.
മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷെല്ലി കിഷോറാണ് ചിത്രത്തിലെ നായിക. ബൈക്കിൽ നാല് കുട്ടികളെയും വച്ച് യാത്ര ചെയ്യുന്ന സുബീഷിനെയും ഷെല്ലിയെയും പോസ്റ്ററിൽ കാണാം. ടി.വി. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നർമത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ ഗൗരി ജി. കിഷൻ, ലാൽ ജോസ്, വിനീത് വാസുദേവ്, അജു വർഗീസ്, ജാഫർ ഇടുക്കി, ഗോകുൽ എന്നിവരും അണിനിരക്കുന്നു. ഭ
വാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗനാഥൻ, ടി.വി. കൃഷ്ണൻ തുരുത്തി, കെ.സി. രഘുനാഥ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവഹിക്കുന്നു.
സാം റാവുത്തർ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കല ഷാജി മുകുന്ദ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് അജി മസ്ക്കറ്റ്, പരസ്യകല യെല്ലൊ ടൂത്ത്സ്, എഡിറ്റർ ജിതിൻ ഡി.കെ., ക്രിയേറ്റീവ് ഡയറക്ടർ രഘുരാമവർമ.
ചീഫ് അസോഷ്യേറ്റ് ഡയറക്ടർ എം.എസ്. നിതിൻ, അസോഷ്യേറ്റ് ഡയറക്ടർ അരുൺ പി.എസ്., അസിസ്റ്റന്റ് ഡയറക്ടർ ശ്യാം, അരുൺ, അഖിൽ, ഫിനാൻസ് കൺട്രോളർ രഞ്ജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ വിവേക്, പിആർഒ എ.എസ്. ദിനേശ്.