നടൻ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു
Saturday, October 28, 2023 11:11 AM IST
നടൻ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു. മൃതദേഹം രാവിലെ എട്ടുമുതൽ കലൂരിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. ശേഷം വൈകിട്ട് നാലിന് എളംകുളം ഫാത്തിമ മാതാ ദേവാലയത്തിൽ സംസ്കാരശുശ്രൂഷകൾ നടക്കും.
ഭാര്യ: ഷേർലി സജു (മേഴ്സി). മക്കൾ: അമിത് ചക്കാലക്കൽ, അഖിൽ (അക്കു). മരുമകൾ: ആതിര അമിത്. പേരക്കുട്ടി: ജേക്കബ് അമിത്.
2019ല്‍ പുറത്തിറങ്ങിയ ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലെ അമിതിന്റെ ക്രിസ്ത്യന്‍ പുരോഹിതന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷം’, ‘പ്രാവ്’ എന്നിവയാണ് അമിത് നായകനായെത്തിയ പുതിയ സിനിമകൾ.