പുതിയ ലുക്കിൽ സുൽഫത്തിനൊപ്പം മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ
Tuesday, October 3, 2023 3:36 PM IST
മുട്ടി പറ്റെ വെട്ടി കൂളിംഗ് ഗ്ലാസും വച്ച് സ്റ്റെലിഷ് ലുക്കിൽ ഒരു 72വയസുകാരൻ. നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
വിമാനത്താവളത്തിലേയ്ക്ക് വരുന്ന താരം പുത്തൻ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു.
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിത്രത്തിൽ ജോസ് എന്ന അച്ചായനാണ് മമ്മൂട്ടി എത്തുന്നത്. മിഥുൻ മാനുവൽ ആണ് തിരക്കഥ.
അടിപിടി ജോസ് എന്നാണ് ചിത്രത്തിന്റെ പേരെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ആ പേരില്‍ ഒരു പടം ഇല്ലെന്നും ടൈറ്റില്‍ അതല്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.
കോട്ടയം കുഞ്ഞച്ചന്റെ തുടര്‍ച്ചയാണോ ചിത്രമെന്ന ചോദ്യത്തിന് അല്ലെന്നും ഇതു വേറെ കഥയാണെന്നും അദ്ദേഹം പറയുകയുണ്ടായി.