അവൻ തിരിച്ചു വരുന്നു; എംപുരാൻ ടൈറ്റിൽ ലോഞ്ച് ടീസർ
Sunday, October 1, 2023 9:04 AM IST
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്റെ ടൈറ്റിൽ ലോഞ്ച് ടീസർ വീഡിയോ പുറത്തിറങ്ങി.
സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫറിലെ ചില പ്രധാന രംഗങ്ങൾ കോർത്തിണക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. അവൻ വരുന്നു എന്ന ഗോവർദ്ധന്റെ ഡയലോഗോടെയാണ് ടീസർ അവസാനിക്കുന്നത്.
ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രമാണ് ഗോവർദ്ധൻ. എംപുരാനിൽ ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്ഷൻസും കൈകോർക്കുന്നു. സിനിമയുടെ ചിത്രീകരണം ഒക്ടോബർ അഞ്ചിന് ആരംഭിക്കും.
ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രം ലൂസിഫറിന്റെ പ്രീക്വല്‍ ആകുമോ സീക്വല്‍ ആകുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.
മുരളി ഗോപിയാണു കഥയും തിരക്കഥയും ഒരുക്കുന്നത്. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്ഷൻ.