ദിലീപിനോട് മീര അങ്ങനെ പറഞ്ഞതാണ് അവരെ കാസ്റ്റ് ചെയ്യണ്ട എന്ന തീരുമാനത്തിലെത്തിച്ചത്: ലാൽ ജോസ്
Friday, September 29, 2023 12:55 PM IST
മുല്ല എന്ന ചിത്രത്തിൽ നടി മീര ജാസ്മിനെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നതെന്നും എന്നാൽ കഥ പറഞ്ഞതിന് ശേഷം മീര ദിലീപിനോട് പറഞ്ഞ ഒരു കാര്യമാണ് തന്നെ പുതിയ ആളെ നോക്കാൻ പ്രേരിപ്പിച്ചതെന്നും ലാൽ ജോസ്.
മീര ജാസ്മിന് പകരം പാടാനായി അവസരം ചോദിച്ചെത്തിയ മീര നന്ദനെ അങ്ങനെയാണ് നായിക ആക്കിയതെന്നും ലാൽ ജോസ് പറയുന്നു. സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
മീര നന്ദന്റെ ആദ്യത്തെ സിനിമയാണ് മുല്ല. പാട്ട് പാടാൻ അവസരം ചോദിച്ച് വന്നതാണ് മീര നന്ദൻ. മുല്ലയിൽ അഭിനയിക്കേണ്ടിരുന്നത് മീര ജാസ്മിനായിരുന്നു.
മീര ജാസ്മിനോട് കഥ പറയാൻ കൽക്കട്ട ന്യൂസ് എന്ന സിനിമയുടെ സെറ്റിൽ പോയി. ലാൽ ജോസ് വന്ന് കഥ പറഞ്ഞു, പക്ഷെ എനിക്കൊന്നും മനസിലായില്ല എന്ന് ദിലീപിനോട് മീര പറഞ്ഞു.
മനസിലാകാത്ത ആളെ കാസ്റ്റ് ചെയ്യേണ്ടെന്ന് കരുതി പുതിയ ആളെ നോക്കി. അങ്ങനെയാണ് മീര നന്ദനിലേക്ക് എത്തുന്നതെന്ന് ലാൽ ജോസ് പറഞ്ഞു.