മാസ് ആയി വിജയ് ; അനിരുദ്ധ് ആലപിച്ച 'ലിയോ'യിലെ ലിറിക്കൽ വീഡിയോ പുറത്ത്
Friday, September 29, 2023 11:42 AM IST
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ്-വിജയ് ചിത്രം ലിയോയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ബാഡാസ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസായത്.
വിഷ്ണു ഇടവൻ രചിച്ച വരികൾ ആലപിച്ചിരിക്കുന്നത് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ്. ഒക്ടോബർ 19-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഗാനം സിംഗിൾ നാൻ റെഡി ഹിറ്റായിരുന്നു.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിംഗ് : ഫിലോമിൻ രാജ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.