ശാന്തനായ വ്യക്തിയിൽ നിന്നും ക്രൂരനായ ഗ്യാംഗ്സ്റ്റർ, രൺബീറിന്റെ അനിമൽ; ടീസർ
Friday, September 29, 2023 10:46 AM IST
രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘അനിമല്‍’ ടീസര്‍ ഇറങ്ങി. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ‘അര്ജുൻ റെഡ്ഡി’, ‘കബീർ സിംഗ്’ എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഒരു ശാന്തനായ വ്യക്തിയിൽ നിന്നും ക്രൂരനായ ഗ്യാംഗ്സ്റ്ററായി എത്തുന്ന രണ്‍ബീറിനെ സിനിമയിൽ കാണാം.
രൺബീറിന്റെ അച്ഛനായി അനില്‍ കപൂർ എത്തുന്നു. ബോബി ഡിയോൾ ആണ് വില്ലൻ. രശ്മിക മന്ദാന നായികയാകുന്നു.
അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും അനിമല്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.