തമിഴിലെ പ്രശസ്ത നടൻ തന്നോട് അപമര്യാദയായി പെരുമാറി! വാസ്തവം വെളിപ്പെടുത്തി നിത്യ മേനൻ
Thursday, September 28, 2023 12:01 PM IST
തമിഴ് സിനിമയുടെ ഷൂട്ടിനിടയില്‍ വച്ച് നടി നിത്യ മേനനോട് തമിഴ് നടൻ അപമര്യാദയായി പെരുമാറി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്തെത്തി
പ്രശസ്ത തമിഴ് നടൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും തമിഴ് സിനിമാ മേഖലയിൽ താൻ ഒരുപാട് പ്രതിസന്ധികൾ നേരിട്ടെന്നും നടി അഭിമുഖത്തിൽ പറഞ്ഞുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും താൻ ഇത്തരമൊരു അഭിമുഖം നൽകിയിട്ടില്ലെന്നും നിത്യ മേനോൻ പറയുന്നു.
മാധ്യമങ്ങളിലെ ഒരു വിഭാഗം ഇത്തരം തരംതാണ നിലയിൽ പെരുമാറുന്നതിൽ ഖേദമുണ്ടെന്നും ഇനിയെങ്കിലും അസത്യപ്രചാരണം നിർത്തണമെന്നും വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് നിത്യ എക്സിൽ കുറിച്ചു.
നാമെല്ലാവരും ഇവിടെ വളരെ കുറച്ച് കാലം മാത്രമേയുള്ളൂ. ഈ ചെറിയ കാലയളവിൽ പരസ്പരം എത്രത്തോളം തെറ്റുകളാണ് നമ്മള് ചെയ്യുന്നതെന്ന കാര്യം എന്നെ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്.
ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്തം ഉള്ളവർ ഒരിക്കലും ഇത്രയും മോശമായ കാര്യങ്ങൾ ചെയ്യില്ല.
ഈ വ്യാജവാർത്ത പ്രചരിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്നവർ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാകൂ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നിത്യ കുറിച്ചു.
തെലുങ്കു സിനിമ സുരക്ഷിതമാണ്. എന്നാൽ തമിഴ് സിനിമ അങ്ങനെയല്ല. അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഒരു തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ നടൻ തന്നെ ഉപദ്രവിച്ചു എന്നായിരുന്നു നടിയുടെ പേരിൽ പല പേജുകളിലും വാർത്ത പ്രചരിച്ചത്.