ചേതൻ കുമാർ - രാക്ഷ് രാം ആക്ഷൻ ത്രില്ലർ "ബർമ'
Wednesday, September 27, 2023 1:44 PM IST
രാക്ഷ് രാം ആദ്യമായി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ബർമ ഒരുങ്ങുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ബർമ കന്നഡ, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിനെത്തും.
ബഹദൂർ, ബർജാരി, ഭാരതി, പുനീത് രാജ്കുമാർ ചിത്രം ജെയിംസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചേതൻ കുമാർ സംവിധാനം ചെയുന്ന ചിത്രമാണ് ബർമ. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ബസവൻഗുഡി ദൊഡ ഗണപതി ക്ഷേത്രത്തിൽ നടന്നു.
അശ്വിനി പുനീത് രാജ്കുമാർ ചിത്രത്തിന്റെ ക്ലാപ്ബോർഡ് അടിച്ചപ്പോൾ രാഘവേന്ദ്ര രാജ്കുമാർ സ്വിച്ച് ഓൺ ചടങ്ങുകൾ നടത്തി. ധ്രുവ് സർജ ചിത്രത്തിന്റെ ആദ്യ ഷോട്ട് എടുത്തു.
ആദിത്യ മേനോൻ, ദീപക് ഷെട്ടി എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ ഒക്ടോബർ മാസത്തിൽ ആരംഭിക്കും.
ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. സംഗീതം- വി.ഹരികൃഷ്ണ, ആക്ഷൻ - ഡോ. കെ. രവിവർമ, എഡിറ്റർ- മഹേഷ് റെഡ്ഡി, ക്യാമറ- സങ്കേത് എം.വൈ.സി, ആർട്ട് ഡയറക്ടർ- രാഖിൽ, പിആർഒ- ശബരി.