റോഡിലെ അപകടമരണങ്ങൾ, അന്വേഷണവുമായി തൃഷ, ഒപ്പം മിയ ജോർജും; ദ റോഡ് ട്രെയിലർ
Friday, September 22, 2023 12:05 PM IST
തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദ റോഡ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. യഥാർഥ സംഭവങ്ങൾ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒക്ടോബർ ആറിന് റിലീസ് ചെയ്യും.
അരുണ്‍ വസീഗരനാണ് ചിത്രത്തിന്റെ സംവിധായകൻ. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം. എസ്. ഭാസ്കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവരും ദ റോഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം കെ.ജി. വെങ്കടേഷ്. സംഗീതം സാം സി.എസ്.
ഗാന രചന കാര്‍ത്തിക് നേത. മേക്കപ്പ് എസ്.രവി. സ്റ്റണ്ട് ഫോണിക്സ് പ്രഭു. പബ്ലിസിറ്റി ഡിസൈൻസ് ഷബീര്‍, ലൈൻ പ്രൊഡ്യൂസേഴ്സ് എറണീല്കോണം എം.ജെ. രാജൻ, യേരഗസെല്വൻ, ഗണേഷ് ഗോപിനാഥ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എ. ജയ് സമ്പത്ത്, സുബ്രഹ്മണിദോസ്, സ്റ്റില്‍സ് അമീര്‍, പിആര്‍ഒ ഡയമണ്ട് ബാബു.