നടി തൃഷ കൃഷ്ണൻ വിവാഹിതയാകുന്നു? വരൻ മലയാളിയായ നിർമാതാവ്?
Thursday, September 21, 2023 8:45 AM IST
ആരാധകരുടെ ഇഷ്ടതാരം തെന്നിന്ത്യൻ സുന്ദരി തൃഷയെ ചുറ്റിപറ്റിയാണ് ഇപ്പോൾ വാർത്തകൾ നിറയുന്നത്. തൃഷ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. വരൻ മലയാളത്തിൽ നിന്നുള്ള ഒരു പ്രധാന നിർമാതാവാണെന്ന് ബോളിവുഡ് മാധ്യമം പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഈ നിർമാതാവ് ആരെന്നുള്ളതിൽ വ്യക്തത വരുത്തിയിട്ടില്ല. ദേശീയ മാധ്യമങ്ങളടക്കം ഇതു സംബന്ധിച്ചുള്ള വാർത്തകൾ നൽകിയിട്ടുണ്ട്. ഇതുവരെയും ഇതിനെകുറിച്ച് താരം പ്രതികരിച്ചിട്ടില്ല.

അതേസമയം 2017ൽ വരുണ്‍ മണിയന് എന്ന നിർമാതാവുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ ഇത് വിവാഹത്തിലേക്ക് എത്തിയില്ല.

വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. എന്റെ ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് വിവാഹമോചനത്തിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ.

അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുളവാക്കുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല, തൃഷയുടെ വാക്കുകള്‍ ഇങ്ങനെ.
ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡന്റിറ്റി എന്നിവയിലും തൃഷയുണ്ട്.