താരങ്ങൾ ആഘോഷമാക്കിയ രാവ്; അംബാനിയുടെ വസതിയിലെ ആഘോഷത്തിൽ നയൻതാരയും
Wednesday, September 20, 2023 3:27 PM IST
ഗണേഷ് ചതുർഥി ദിനത്തിൽ മുകേഷ് അംബാനിയുടെ വീട്ടിലെ ആഘോഷത്തിന് സാക്ഷികളാൻ ഹോളിവുഡ് താരനിരകൾക്കൊപ്പം നടി നയൻതാരയും വിഗ്നേഷും.
കഴിഞ്ഞ മൂന്ന് വർഷമായി മുംബൈയിലെ വീട്ടിലാണ് ഗണേഷ് ചതുർഥി ദിനം ആഘോഷിക്കുന്നത്. ആഘോഷത്തിൽ ഷാറുഖ് ഖാനും കുടുംബവും, സൽമാൻ ഖാൻ, അനില്‍ കപൂർ, രൺവീർ സിംഗ്–ദീപിക പദുക്കോൺ, ആലിയ ഭട്ട്, രശ്മിക മന്ദാന, സച്ചിൻ തെൻഡുൽക്കർ, ഷാഹിദ് കപൂർ, പാണ്ഡ്യ കുടുംബം,ജോണ്‍ എബ്രഹാം, ജാന്‍വി കപൂര്‍, സാറാ അലിഖാന്, സിദ്ധാര്‍ഥ് മല്‍ഹോത്ര, ശിഖര്‍ ധവാന് തുടങ്ങി സിനിമാ ലോകത്തെയും ക്രിക്കറ്റ് ലോകത്തെയും പ്രമുഖർ അതിഥികളായെത്തി.
സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരാണ് ഈ ആഘോഷച്ചടങ്ങിൽ അംബാനിയുടെ വീട്ടിൽ അതിഥികളായെത്തുക.
കൂടുതലും ബോളിവുഡ് താരങ്ങളെയാണ് വിശേഷ ദിവസത്തിൽ അംബാനി കുടുംബം അതിഥികളായി വിളിക്കുക.