ന​ടി മീ​ര ന​ന്ദ​ന്‍ വി​വാ​ഹി​ത​യാ​കു​ന്നു. ശ്രീ​ജു​വാ​ണ് വ​ര​ന്‍. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. മീ​ര ത​ന്നെ​യാ​ണ് നി​ശ്ച​യം ക​ഴി​ഞ്ഞ വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ല​ണ്ട​നി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ശ്രീ​ജു അ​ക്കൗ​ണ്ട​ന്‍റാ​ണ്.

മാ​ട്രി​മോ​ണി‌​ൽ സൈ​റ്റ് വ​ഴി​യാ​ണ് വി​വാ​ഹ​ത്തി​ലേ​ക്കെ​ത്തി​യ​തെ​ന്ന് വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ന്‍റെ ഫൊ​ട്ടോ​ഗ്ര​ഫി നി​ര്‍​വ​ഹി​ച്ച ലൈ​റ്റ്സ് ഓ​ണ്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ പ​റ​യു​ന്നു​ണ്ട്.



‘ഒ​രു മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ൽ നി​ന്നാ​ണ് ജീ​വി​ത​കാ​ല​ത്തേ​ക്കു​ള്ള ഒ​രു വാ​ഗ്ദാ​ന​ത്തി​ലേ​ക്ക് മീ​ര​യും ശ്രീ​ജു​വും എ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ൾ പ​ര​സ്പ​രം സം​സാ​രി​ച്ച​തി​നു ശേ​ഷം, ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യ​ക്തി ആ​രാ​യി​രി​ക്കു​മെ​ന്ന് കാ​ണാ​ൻ ശ്രീ​ജു ല​ണ്ട​നി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്ക് പ​റ​ന്നു.



ക​ഥ​യു​ടെ ബാ​ക്കി ഭാ​ഗം മ​റ്റേ​തൊ​രു ക​ഥ​യെ​യും പോ​ലെ ത​ന്നെ... എ​ന്നാ​ൽ അ​തി​ന്‍റേ​താ​യ പ്ര​ത്യേ​ക​ത​ക​ളു​മു​ണ്ട്; അ​വ​ർ ക​ണ്ടു​മു​ട്ടു​ന്നു, പ്ര​ണ​യ​ത്തി​ലാ​കു​ന്നു, അ​വ​രു​ടെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഒ​രു​മി​ച്ച് ചി​ല​വ​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്നു' ലൈ​റ്റ്സ് ഓ​ൺ ക്രി​യേ​ഷ​ൻ​സ് അ​വ​രു​ടെ പേ​ജി​ലൂ​ടെ പ​റ​യു​ന്നു.



കൊ​ച്ചി എ​ള​മ​ക്ക​ര സ്വ​ദേ​ശി​യാ​യ മീ​ര അ​വ​താ​ര​ക​യാ​യി​ട്ടാ​ണ് ക​രി​യ​ർ തു​ട​ങ്ങി​യ​ത്. ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി മു​ല്ല​യി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി. 2008 ലാ​ണ് സി​നി​മാ അ​ര​ങ്ങേ​റ്റം.



തൊ​ട്ട​ടു​ത്ത വ​ര്‍​ഷം വാ​ല്‍​മീ​കി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും 2011 ല്‍ ​ജ​യ് ബോ​ലോ തെ​ല​ങ്കാ​ന എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്കി​ലും 2014 ല്‍ ​ക​രോ​ട്‍​പ​തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​ന്ന​ഡ​യി​ലും അ​ര​ങ്ങേ​റി.



പു​തി​യ മു​ഖം, എ​ല്‍​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി, അ​പ്പോ​ത്തി​ക്ക​രി തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ള്‍. സി​നി​മ​യി​ല്‍ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത് റേ​ഡി​യോ ജോ​ക്കി​യാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് മീ​ര ഇ​പ്പോ​ൾ.

2017നു​ശേ​ഷം ആ​റു​വ​ര്‍​ഷ​ത്തോ​ളം മീ​ര ന​ന്ദ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നി​ല്ല. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ‘എ​ന്നാ​ലും ന്‍റ​ളി​യാ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​തി​ഥി​വേ​ഷ​ത്തി​ൽ മീ​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.