നിവിൻ നിഷ്കളങ്കനാണ്: ഗീതു മോഹൻദാസ്
Thursday, September 19, 2019 10:31 AM IST
സംവിധായിക ഗീതു മോഹൻദാസിന്റെ മൂത്തോൻ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എന്തുകൊണ്ട് നിവിൻ പോളിയെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് നിവിൻ ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നുള്ള ഉത്തരമാണ് സംവിധായിക നൽകിയത്.
മൂത്തോനിലെ കഥാപാത്രമാകാൻ ആരും പ്രതീക്ഷിക്കാത്ത ഒരാൾ വേണമെന്നുണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോട് കൂടിയ ഒരാളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അതാണ് നിവിനെ തിരഞ്ഞെടുക്കാൻ കാരണം. നിവിന് ആ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമെന്നുറപ്പുണ്ടായിരുന്നുവെന്നാണ് ഗീതു പറഞ്ഞത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഗീതു ഇക്കാര്യം പറഞ്ഞത്.