മുഖ്യമന്ത്രിയായി മമ്മൂട്ടി; വണ്ണിന്റെ പോസ്റ്റർ എത്തി
Monday, November 11, 2019 9:21 AM IST
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന "വണ്‍' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കടയ്ക്കൽ രാമചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയ്ക്കു ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുങ്ങുന്നത്.
സംയുക്ത മേനോൻ, രഞ്ജിത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, ഗായത്രി അരുണ്‍, സലീം കുമാർ, മുരളി ഗോപി, ബാലചന്ദ്രമേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, നന്ദു, കൃഷ്ണ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.