കൊച്ചുമിടുക്കിക്ക് ഇപ്പോ​ഴേ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യാ​ന​റി​യാം
Wednesday, March 18, 2020 10:21 AM IST
ഇ​ള​യ മ​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് ദി​വ്യാ ഉ​ണ്ണി. മ​ക​ൾ​ക്ക് ര​ണ്ടു മാ​സം പ്രാ​യ​മാ​യ​തേ​യു​ള്ളൂ. അ​വ​ൾ​ക്ക് ഇ​പ്പോ​ഴേ കാ​മ​റ​യ്ക്ക് പോ​സ് ചെ​യ്യാ​ന​റി​യാ​മെ​ന്ന് ദി​വ്യ ഉ​ണ്ണി പ​റ​യു​ന്നു. ദി​വ്യ ഉ​ണ്ണി​യു​ടെ ഭ​ർ​ത്താ​വ് അ​രു​ൺ കു​മാ​ർ ആ​ണ് ചി​ത്രം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ക​ളെ നെ​ഞ്ചോ​ട് ചേ​ര്‍​ത്ത് നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് ന​ടി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 14 നാ​ണ് ദി​വ്യ​യ്ക്ക് മ​ക​ള്‍ ജ​നി​ച്ച​ത്. ഐ​ശ്വ​ര്യ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.​ചി​ത്രം ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ഇളയമകളുടെ ചിത്രം ഇതു രണ്ടാം തവണയാണ് ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നത്.

2017-ലാ​ണ് ദി​വ്യ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​യു​മാ​യി​ട്ടു​ള​ള ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​ത്. 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് എ​ന്‍​ജി​നീ​യ​റാ​യ അ​രു​ണി​നെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ലാ​ണ് ദി​വ്യ താ​മ​സി​ക്കു​ന്ന​ത്. ആ​ദ്യ വി​വാ​ഹ​ത്തി​ല്‍ ന​ടി​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്. അ​ര്‍​ജു​ന്‍, മീ​നാ​ക്ഷി എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്. ര​ണ്ടു​മ​ക്ക​ളും ദി​വ്യ ഉ​ണ്ണി​യോ​ടൊ​പ്പ​മാ​ണ്.​ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ല്‍ സ്വ​ന്ത​മാ​യി നൃ​ത്ത​വി​ദ്യാ​ല​യം ന​ട​ത്തു​ക​യാ​ണ് ദി​വ്യ ഉ​ണ്ണി.

എ​ന്‍റെ മാ​മാ​ട്ടി​ക്കു​ട്ടി​യ​മ്മ​യ്ക്ക്, നീ​യെ​ത്ര ധ​ന്യ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യാ​ണ് ദി​വ്യ ഉ​ണ്ണി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. 1996ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​ല്യാ​ണ സൗ​ഗ​ന്ധി​ക​ത്തി​ൽ നാ​യി​ക​യാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.