കാട്ടാളൻ പൊറിഞ്ചുവിനെ അപഹരിച്ചതെന്നു ലിസി
Wednesday, August 21, 2019 12:10 PM IST
റിലീസിനൊരുങ്ങുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമ തന്റെ കഥയും തിരക്കഥയും തട്ടിയെടുത്താണു നിർമിച്ചതെന്ന ആരോപണവുമായി നോവലിസ്റ്റ് ലിസി.
ഇക്കാര്യം ചൂണ്ടിക്കാട്ടി ലിസി ഫയൽ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ലിസിയുടെ ‘വിലാപ്പുറങ്ങൾ’ എന്ന നോവലിലെ നായകനായ കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കിയാണു സിനിമ നിർമിക്കുന്നതെന്നാണ് ആരോപണം.