"ര​ക്ഷ​ക​രാ​യി നി​ര​വ​ധി മാ​ലാ​ഖ​മാ​ർ എ​നി​ക്കു ചു​റ്റി​ലും ഉ​ണ്ടാ​യി​രു​ന്നു'
Sunday, April 10, 2022 4:59 PM IST
കാ​ർ അ​പ​ക‌​ട​ത്തെ​ത്തു‌​ർ​ന്ന് ത​ന്നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും ഒ​പ്പം നി​ന്ന കു​ടും​ബ​ത്തി​നും ആ​രാ​ധ​ക​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് ബോ​ളി​വു​ഡ് താ​രം മ​ലൈ​ക അ​റോ​റ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് മ​ലൈ​ക ഒ​പ്പം നി​ന്ന​വ​രോ​ട് ന​ന്ദി പ​റ​ഞ്ഞ​ത്.

‘ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ തി​ക​ച്ചും അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു. പെ​ട്ടെ​ന്നു ത​ന്നെ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ച്ച​തി​ൽ നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രോ​ടും എ​നി​ക്കു ന​ന്ദി​യു​ണ്ട്. ര​ക്ഷ​ക​രാ​യി നി​ര​വ​ധി മാ​ലാ​ഖ​മാ​ർ എ​നി​ക്കു ചു​റ്റി​ലും ഉ​ണ്ടാ​യി​രു​ന്നു. എ​ന്‍റെ സ്റ്റാ​ഫു​ക​ളും ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ എ​ന്നെ സ​ഹാ​യി​ച്ച​വ​രും, കു​ടും​ബ​വും, ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും എ​നി​ക്കൊ​പ്പം നി​ന്നു. ഇ​വ​രോ​ടെ​ല്ലാം ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ക​യാ​ണ്.’– മ​ലൈ​ക അ​റോ​റ പ​റ​യു​ന്നു.

ഞാ​ൻ ഈ ​അ​പ​ക​ട​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ച്ച് തി​രി​ച്ചു വ​രു​മെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ നി​ങ്ങ​ൾ​ക്ക് ഓ​രോ​രു​ത്ത​ര്‍​ക്കും ഹൃ​ദ​യ​ത്തി​ൽ നി​ന്നും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഞാ​ൻ ഇ​പ്പോ​ൾ സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണ്. ഞാ​ൻ ഒ​രു പോ​രാ​ളി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.’– മ​ലൈ​ക പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു പൂ​നെ​യി​ലെ ഒ​രു ഫാ​ഷ​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ന്ന​തി​നി​ടെ മ​ലൈ​ക​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നെ​റ്റി​യി​ൽ പ​രു​ക്കേ​റ​റ മ​ലൈ​ക​യെ മും​ബൈ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.