ആ ശ​ത്രു​ത അ​വ​സാ​നി​ച്ച​ത് ഇ​ങ്ങ​നെ...
Saturday, August 21, 2021 7:23 PM IST
സൗ​ഹൃ​ദ​ങ്ങ​ള്‍​ക്കും, ശ​ത്രു​ത​ക​ള്‍​ക്കും പേ​ര് കേ​ട്ട​താ​ണ് ബോ​ളി​വു​ഡ്. എ​ന്നാ​ല്‍ ഏ​റെ ഞെ​ട്ടി​ക്കു​ക​യും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത വ​ള​രെ സൗ​ഹൃ​ദ​വും ശ​ത്രു​ത​യും ഉ​ണ്ടാ​യി​രു​ന്ന​ത് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ഷാ​രൂ​ഖ് ഖാ​നും സ​ല്‍​മാ​ന്‍ ഖാ​നും ത​മ്മി​ലാ​യി​രു​ന്നു.

1995 ഇ​ല്‍ റി​ലീ​സ് ആ​യ ക​ര​ണ്‍-​അ​ര്‍​ജു​ന്‍ എ​ന്ന ചി​ത്രം മു​ത​ലാ​ണ് ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ന്ന​ത്. പ​ര​സ്പ​രം സ്നേ​ഹി​ച്ചി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധം വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. ഏ​ക​ദേ​ശം മു​പ്പ​തു വ​ര്‍​ഷം പി​ന്നി​ട്ട സൗ​ഹൃ​ദ ബ​ന്ധ​ത്തി​ല്‍ ആ​റു വ​ര്‍​ഷ​ക്കാ​ല​ത്തോ​ളം ഇ​വ​ര്‍ ക​ടു​ത്ത ശ​ത്രു​ക്ക​ളാ​യി മാ​റി​യി​രു​ന്നു.

2008 ല്‍ ​ക​ത്രീ​ന കൈ​ഫി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ വെ​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ഇ​രു​വ​രു​ടെ​യും ശ​ത്രു​ത​യ്ക്ക് കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്ന​ത്. പ​ര​സ്പ​രം ആ​ക്ര​മി​ക്കാ​ന്‍ പോ​ലും ഇ​രു​വ​രും ശ്ര​മി​ച്ചു. അ​തെ വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ മേം ​ഓ​ര്‍ മി​സി​സ് ഖ​ന്ന എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍ വേ​ദി​യി​ല്‍ വെ​ച്ച്‌ സ​ല്‍​മാ​ന്‍ ഖാ​ന്‍ ഇ​ത് തു​റ​ന്നു സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

"ഷാ​രു​ഖ് എ​നി​ക്കെ​ന്‍റെ സ​ഹോ​ദ​ര​നെ പോ​ലെ​യാ​യി​രു​ന്നു. ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ കാ​ലു​റ​പ്പി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന നാ​ളു​ക​ളി​ല്‍ എ​ന്നെ സാ​ര്‍, സാ​ര്‍ എ​ന്ന് വി​ളി​ച്ചി​രു​ന്ന ഷാ​രൂ​ഖി​നെ എ​നി​ക്കോ​ര്‍​മ​യു​ണ്ട്. അ​വ​സ​ര​ങ്ങ​ള്‍ തേ​ടി വാ​തി​ലു​ക​ള്‍ തോ​റും മു​ട്ടി​യി​രു​ന്ന ഷാ​രൂ​ഖ്. എ​ന്നാ​ല്‍ ആ ​ഷാ​രൂ​ഖ് ഇ​പ്പോ​ള്‍ ഒ​രു​പാ​ട് മാ​റി​യി​രി​ക്കു​ന്നു'- സ​ല്‍​മാ​ന്‍ പ​റ​ഞ്ഞു.

പി​ന്നീ​ട് മ​റ്റൊ​രു വേ​ദി​യി​ല്‍ വ​ച്ച്‌ സ​ല്‍​മാ​ന്‍ 'ദൈ​വ​ത്തി​നു മാ​ത്ര​മേ ഞ​ങ്ങ​ളെ വീ​ണ്ടും സു​ഹൃ​ത്തു​ക്ക​ളാ​ക്കാ​ന്‍ സാ​ധി​ക്കൂ.. അ​തി​നാ​ല്‍ ത​ന്നെ അ​തൊ​രി​ക്ക​ലും സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ 2014 ല്‍ ​അ​ത് സം​ഭ​വി​ച്ചു. സ​ല്‍​മാ​ന്‍ ഖാ​ന്‍റെ സ​ഹോ​ദ​രി അ​ര്‍​പ്പി​ത​യാ​ണ് ആ​റു വ​ര്‍​ഷ​ത്തോ​ളം നീ​ണ്ടും നി​ന്ന ആ ​ശ​ത്രു​ത​യെ ഇ​ല്ലാ​താ​ക്കി​യ​ത്. അ​ര്‍​പ്പി​ത​യു​ടെ വി​വാ​ഹ​ത്തി​ന് ഏ​ട്ട​ന്മാ​രാ​യി സ​ല്‍​മാ​നും ഷാ​രു​ഖും ചേ​ര്‍​ന്നു നി​ന്നു. അ​തോ​ടെ ഇ​രു​വ​രും വീ​ണ്ടും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.