മാ​സ്മ​രി​ക ബോ​ട്ടി​ൽ ക്യാപ്പ് ച​ല​ഞ്ചു​മാ​യി വി​ദ്യു​ത് ജം​വാ​ൽ
Friday, July 5, 2019 12:19 PM IST
കു​പ്പി​യു​ടെ അ​ട​പ്പ് കാ​ലു കൊ​ണ്ട് തൊ​ഴി​ച്ച് ചെ​റു​പ്പി​ക്കു​ന്ന ബോ​ട്ടി​ൽ ക്യാപ്പ് ച​ല​ഞ്ചാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​രം. ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തെ​ത്തി​യ സെ​ലി​ബ്രി​റ്റി​ക​ൾ ഒ​രു കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ഴി​ച്ച് തെ​റു​പ്പി​ക്കു​മ്പോ​ൾ ഒ​റ്റ തൊഴിയിൽ മൂ​ന്ന് കു​പ്പി​ക​ളു​ടെ അ​ട​പ്പ് തൊ​ഴി​ച്ച് തെ​റു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ വി​ദ്യു​ത് ജം​വാ​ൽ.

ഹോ​ളി​വു​ഡ് ന​ട​ൻ ജേ​സ​ണ്‍ സ്റ്റാ​ഥം, അ​ക്ഷ​യ് കു​മാ​ർ, അ​ർ​ജു​ൻ സാ​ർ​ജ, നീ​ര​ജ് മാ​ധ​വ് എ​ന്നി​വ​ർ ഈ ​ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ജ്യു​ത് ജം​വാ​ലും മ​നോ​ഹ​ര പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച​ത്. മ​റ്റു​ള്ള​വ​ർ ചെ​യ്ത​തി​ൽ നി​ന്നും ഒ​രു പ​ടി മു​ക​ളി​ലാ​ണ് വി​ദ്യു​തി​ന്‍റെ പ്ര​ക​ട​ന​മെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള സം​സാ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.