ക​ർ​ഷ​ക​സ​മ​ര​ത്തെ പി​ന്തു​ണ​ച്ച​തി​ന് വെ​ല്ലു​വി​ളി ക​മ​ന്‍റ്; ചു​ട്ട​മ​റു​പ​ടി ന​ല്കി ന​ടി
Thursday, December 17, 2020 5:05 PM IST
ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് നി​ര​വ​ധി താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തി​ൽ ഒ​രാ​ളാ​ണ് ബോ​ളി​വു​ഡ് ന​ടി സ്വ​ര ഭാ​സ്ക​ർ. സ​മ​ര​ത്തെ പി​ന്തു​ണ​ച്ച​തി​ന് ട്വി​റ്റ​റി​ൽ ഒ​രാ​ൾ ന​ടി​യെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ത​ന്നെ വെ​ല്ലു​വി​ളി​ച്ച​യാ​ൾ​ക്ക് ന​ല്ല കി​ടി​ല​ൻ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് താ​രം. പ്ര​തി​ഷേ​ധ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ കാ​ർ​ഷി​ക ബി​ല്ലു​ക​ളെ​ക്കു​റി​ച്ച് പ​ര​സ്യ​സം​വാ​ദ​ത്തി​നു ത​യാ​റാ​ണോ​യെ​ന്നാ​ണ് വെ​ല്ലു​വി​ളി​ച്ച​ത്. ഇ​തി​നാ​ണ് താ​രം ഇ​പ്പോ​ൾ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്നെ ബോ​ധി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ക​ർ​ഷ​ക​രെ മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്ക് എ​ന്നാ​ണ് ന​ടി ഇ​തി​നു മ​റു​പ​ടി​യാ​യി ട്വീ​റ്റ് ചെ​യ്ത​ത്. എ​ന്തി​നാ​ണ് കാ​ർ​ഷി​ക ബി​ല്ലി​നെ​ക്കു​റി​ച്ചും അ​തി​ന്‍റെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും എ​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്.​ ക​ർ​ഷ​ക​ർ​ക്ക​ല്ലേ അ​ത് ബോ​ധ്യ​പ്പെ​ടേ​ണ്ട​ത്. എ​ന്തു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രു​മാ​യി നി​ങ്ങ​ൾ സം​സാ​രി​ക്കാ​ത്ത​ത്? ഇ​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കൂ’ എ​ന്ന് ന​ടി ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.