രൺബീറും ആലിയ ഭട്ടുമൊന്നിക്കുന്ന ബ്രഹ്മാസ്ത്ര
Saturday, March 9, 2019 10:14 AM IST
ആ​ലി​യ ഭ​ട്ട് ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ നാ​യി​ക​യാ​കു​ന്നു. അ​യാ​ൻ മു​ഖ​ർ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​സ്ത്ര എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ മ​ഹാ​ശി​വ​രാ​ത്രി ദി​വ​സം പ്ര​യാ​ഗി​ലെ കും​ഭ​മേ​ള​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

ഗം​ഗാ ന​ദി​ക്ക് മു​ക​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ടൈ​റ്റി​ല്‍ പ്ര​കാ​ശ​നം ചെ​യ്ത​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, നാ​ഗാ​ർ​ജു​ന, മൗ​നി റോ​യ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. മൂ​ന്നു​ഭാ​ഗ​ങ്ങ​ള്‍ ആ​ണ് ചി​ത്ര​ത്തി​നു​ള്ള​ത്. ആ​ദ്യ​ഭാ​ഗം ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്യും.

ക​ര​ൺ ജോ​ഹ​റി​ന്‍റെ ധ​ർ​മ പ്രൊ​ഡ​ക്ഷ​ൻ​സ്, ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സ്, ന​മി​ത് മ​ൽ​ഹോ​ത്ര എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബ്ര​ഹ്മാ​സ്ത്ര നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.