സെൽഫിയെടുക്കാൻ ന​വാ​സു​ദ്ദീ​ന്‍ സി​ദ്ദി​ഖിയുടെ കഴുത്തിൽ ആരാധകൻ പിടിച്ചു വലിച്ചു
Friday, March 1, 2019 10:04 AM IST
സി​നി​മാ താ​ര​ങ്ങ​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ആ​രാ​ധ​ക​ർ തി​ടു​ക്കം കാ​ട്ടാ​റു​ണ്ട്. അ​ത് പ​ല​പ്പോ​ഴും അ​ക്ര​മ​ത്തി​ലേ​ക്കും വ​ഴി​മാ​റി​യേ​ക്കാം. അ​ങ്ങ​നെ ഒ​രു സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. ന​ട​ൻ ന​വാ​സു​ദ്ദീ​ൻ സി​ദ്ദി​ഖി​ക്കാണ് ഒരു ആരാധകനിൽ നിന്നും മോശം അനുഭവമുണ്ടായത്.

ആ​ള്‍​ത്തി​ര​ക്കി​നി​ടെ കാ​റി​ലേ​ക്ക് ക​യ​റാ​ന്‍ പോ​യ സി​ദ്ദി​ഖി​യെ ഒ​രാൾ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ഇ​ട​പെ​ടു​ക​യും ബ​ലം പ്ര​യോ​ഗി​ച്ച് സി​ദ്ദി​ഖി​യെ മോ​ചി​പ്പി​ച്ച് കാ​റി​ല്‍ ക​യ​റ്റി വി​ടു​ക​യു​മാ​യി​രു​ന്നു.

രാ​ത് അ​ക​ലേ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ന​വാ​സു​ദ്ദീ​ന്‍ സി​ദ്ദി​ഖി കാ​ണ്‍​പൂ​രി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.