ഗ​ണേ​ഷ് ആ​ചാ​ര്യ​യ്ക്ക് എ​തി​രെ വീ​ണ്ടും മീ​ടൂ ആ​രോ​പ​ണം
Tuesday, January 28, 2020 2:56 PM IST
മീ​ടു ആ​രോ​പ​ണ വി​ധേ​യ​നാ​യ നൃ​ത്ത സം​വി​ധാ​യ​ക​ൻ ഗ​ണേ​ഷ് ആ​ചാ​ര്യ​യ്ക്ക് എ​തി​രെ വീ​ണ്ടും പ​രാ​തി. അ​ശ്ലീ​ല വീ​ഡി​യോ കാ​ണു​വാ​ൻ ത​ന്നെ നി​ർ​ബ​ന്ധി​ക്കു​ന്നു​വെ​ന്നും ജോ​ലി ചെ​യ്യാ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി 33കാ​രി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് യു​വ​തി വ​നി​ത ക​മ്മീ​ഷ​നി​ലും മും​ബൈ​യി​ലെ അം​ബോ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മു​ൻ​പ് ഗ​ണേ​ഷ് ആ​ചാ​ര്യ​ക്ക് എ​തി​രെ ത​നു​ശ്രീ ദ​ത്ത മീ ​ടൂ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ടു​ത്ത പ​രാ​തി ഉ​യ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.