ഫാത്തിമ പറയുന്നു: അ​വ​ർ​ക്ക് തോ​ന്നു​ന്ന​ത് പ​റ​യ​ട്ടെ
Monday, December 31, 2018 7:20 PM IST
ആമീ​ർ​ഖാ​ൻ നാ​യ​ക​നാ​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദം​ഗ​ലി​ൽ ഗു​സ്തി താ​ര​മാ​യി അ​ഭി​ന​യി​ച്ച് രാ​ജ്യ​മൊ​ട്ടു​ക്ക് ആ​രാ​ധ​ക​രെ സ​ന്പാ​ദി​ച്ച താ​ര​മാ​ണ് ഫാ​ത്തി​മ സ​ന ഷെ​യ്ക്. ആ​മീ​ർ​ഖാ​ന്‍റെ ത​ന്നെ ത​ഗ്സ് ഓ​ഫ് ഹി​ന്ദോ​സ്ഥാ​നി​ലും ഫാ​ത്തി​മ അ​ഭി​ന​യി​ച്ചി​രു​ന്നു. പി​ന്നീ​ട് ചി​ല പൊ​തു​ച​ട​ങ്ങു​ക​ളി​ലും ഇ​വ​ർ ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ ഗോ​സി​പ്പു​ക​ളും പ്ര​ച​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​മാ​ണെ​ന്ന ക​ഥ​ക​ളാ​ണ് പ്ര​ച​രി​ച്ച​ത്. ഇ​പ്പോ​ൾ ഫാ​ത്തി​മ ത​ന്നെ ഇ​തി​നു മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

""ആ​ളു​ക​ൾ അ​വ​ർ​ക്ക് തോ​ന്നു​ന്ന​ത് പ​റ​യ​ട്ടെ. മു​ന്പൊ​ക്കെ ടി​വി​യി​ൽ എ​ന്നെ​പ്പ​റ്റി എ​ന്തെ​ങ്കി​ലും വാ​ർ​ത്ത​ക​ൾ വ​ന്നാ​ൽ അ​തെ​ന്താ​ണെ​ന്ന് എ​ന്‍റെ അ​മ്മ തി​ര​ക്കു​മാ​യി​രു​ന്നു. ആ​ദ്യ​മൊ​ക്കെ ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ടതില്ലെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി- ഫാ​ത്തി​മ പ​റ​യു​ന്നു. ''
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.