അന്യ: മലയാളി സ്പർശത്തിൽ ഒരു ബോളിവുഡ് ചിത്രം
Saturday, December 1, 2018 8:41 AM IST
രാ​ഷ്ട്രീ​യം പ​റ​ഞ്ഞ് മ​ല​യാ​ളി സ്പ​ർ​ശ​ത്തി​ൽ ബോ​ളി​വു​ഡി​ൽ ഒ​രു ചി​ത്രം ഒ​രു​ങ്ങു​ന്നു. ആ​ല​പ്പു​ഴ എ​ട​ത്വാ സ്വ​ദേ​ശി ഡോ.​സി​മ്മി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ന്യ എ​ന്ന ചി​ത്ര​മാ​ണ് ഡ​ൽ​ഹി രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്തു തി​യ​റ്റ​റി​ലെ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്. ജെഎ​ൻ​യു​വി​ലെ പൂർവവി​ദ്യാ​ർ​ഥി​യും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഡോ.​സി​മ്മി​യു​ടെ പ്ര​ഥ​മ സം​രം​ഭ​മാ​ണ് ഈ ​ചി​ത്രം. അ​ന്യ​യു​ടെ ട്രെ​യി​ല​റി​നു ബി ​ടൗ​ണി​ൽ നിന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് കി​ട്ടു​ന്ന​ത്.



അ​തു​ൽ കു​ൽ​ക്ക​ർ​ണി, റെയ്മാ സെ​ൻ, മ​റാ​ത്തി താ​രം പ്ര​ഥ​മേ​ഷ് പ​റ​ബ്, ഭൂ​ഷ​ൻ പ്ര​ധാ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം ഹി​ന്ദി​യി​ലും മ​റാ​ത്തി​യി​ലു​മാ​യാ​ണ​അ ഒ​രു​ക്കു​ന്ന​ത്. ചി​ത്രം അ​ടു​ത്ത വ​ർ​ഷം തി​യ​റ്റ​റി​ലെ​ത്തും. ക​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഗോ​പു കേ​ശ​വ്, വ​ള്ളി​ക്കു​ടി​ലി​ലെ വെ​ള്ള​ക്കാ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച ഗോ​വി​ന്ദ് കൃ​ഷ്ണ എ​ന്നി​വ​രും മ​ല​യാ​ള​ത്തി​ൽ നി​ന്നും അ​ന്യ​യി​ൽ ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്.

അ​ന്യ​യു​ടെ സൗ​ണ്ട് ഡി​സൈ​ൻ റ​സൂ​ൽ പൂ​ക്കു​ട്ടി​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മ​ല​യാ​ളി​യാ​യ സ​ജ​ൻ ക​ള​ത്തി​ലാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ് ത​നൂ​ജ്. വി​പി​ൻ പ​ട്വ, കൃ​ഷ്ണ രാ​ജ്, റി​ഷി എ​സ് എ​ന്നി​വ​ർ സം​ഗീ​തം ഒ​രു​ക്കു​ന്നു.



തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി ചി​ല ദൃ​ശ്യ​ങ്ങ​ൾ ഒ​രു ഡോ​ക്യു​മെ​ന്‍റ​റി സം​ഘ​ത്തി​ൽ നി​ന്നും വി​ല​യ്ക്കു വാ​ങ്ങു​ന്നു. പി​ന്നീ​ട് മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ യാ​ഥാ​ർ​ഥ്യം തോ​ന്നു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി ഈ ​ഡോ​ക്യു​മെ​ന്‍റ​റി സം​ഘം സ​ഞ്ച​രി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഒ​പ്പം ഒ​രു പ്ര​ണ​യ ക​ഥ​യും സ​മാ​ന്ത​ര​മാ​യി ചി​ത്രം പ​റ​യു​ന്നു​ണ്ട്.

ഇ​നി​ഷ്യേ​റ്റീ​വ് ഫി​ലിം​സും കാപി​റ്റ​ൽ​വു​ഡ് പി​ക്ചേ​ഴ്സും സം​യു​ക്ത​മാ​യി ചേ​ർ​ന്നു ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ഷെ​ൽ​മ അ​ൽ​ജോ​യാ​ണ്. മ​ല​യാ​ളി​യാ​യ സനിൽ വൈപ്പുംമഠമാണ് ചി​ത്ര​ത്തി​ന്‍റെ കോ ​പ്രൊ​ഡ്യൂ​സ​ർ. സജി മുളയ്ക്കൽ, ആൽബിൻ ജോസഫ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സും രഞ്ജിത് കോശി, അകിൽ ഖുറേഷി എന്നിവർ ലൈൻ പ്രൊഡ്യൂസേഴ്സുമാണ്. പ്രോജക്ട് ഡിസൈൻ‌ കുമാർ ഭാസ്കർ നിർവഹിച്ചിരിക്കുന്നു.



അ​ന്യ​യു​ടെ റി​ലീ​സി​നു പി​ന്നാ​ലെ ജെ​എ​ൻ​യു​വി​ലെ രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്യു​ന്ന തീ​സ​രി ദു​നി​യ എ​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ഡോ.​സി​മ്മി ജോ​സ​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.