ശ്രീ​ദേ​വി​യു​ടെ നാ​യ​ക​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ ആ​മി​ര്‍!
Saturday, August 14, 2021 6:47 PM IST
ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ര്‍​നാ​യി​ക​യാ​ണ് ശ്രീ​ദേ​വി. ഹി​ന്ദി​യി​ല്‍ മാ​ത്ര​മ​ല്ല ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം ഹി​റ്റു​ക​ള്‍ ന​ല്‍​കി സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി ശ്രീ​ദേ​വി ഒ​രു കാ​ല​ത്ത് നി​റ​ഞ്ഞു നി​ന്നി​രു​ന്നു.

സി​നി​മ​ക​ള്‍ വി​ജ​യി​ക്കാ​ന്‍ ശ്രീ​ദേ​വി​യു​ടെ ചി​ത്രം മാ​ത്രം മ​തി പോ​സ്റ്റ​റു​ക​ളി​ല്‍ എ​ന്നാ​യി​രു​ന്നു അ​വ​സ്ഥ. ശ്രീ​ദേ​വി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ വ​ലി​യ താ​ര​ങ്ങ​ള്‍ പോ​ലും മോ​ഹി​ച്ചി​രു​ന്നു. നാ​യ​ക​ന്മാ​ര്‍​ക്ക് വേ​ണ്ടി മാ​ത്രം സി​നി​മ​ക​ള്‍ ചെ​യ്തി​രു​ന്ന​തി​ന് തി​രു​ത്ത​ലു​ണ്ടാ​ക്കു​ന്ന​ത് ശ്രീ​ദേ​വി​യാ​യി​രു​ന്നു.

തൊ​ണ്ണൂ​റു​ക​ളി​ല്‍ മി​ക്ക നാ​യ​ക​ന്മാ​രും ശ്രീ​ദേ​വി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ത്ര​മാ​ത്രം ഉ​റ​പ്പാ​യി​രു​ന്നു ആ ​സി​നി​മ​ക​ള്‍ വി​ജ​യി​ക്കു​മെ​ന്ന്. അ​തു​കൊ​ണ്ട് ത​ന്നെ പ​ല യു​വ​താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ നാ​യി​ക​യാ​യി ശ്രീ​ദേ​വി വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ശ്രീ​ദേ​വി​യു​മാ​യി അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം വേ​ണ്ടെ​ന്ന് വ​ച്ച ഒ​രേ​യൊ​രു താ​ര​മാ​ണ് ആ​മി​ര്‍ ഖാ​ന്‍. ഇ​ന്ന് ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍​താ​ര​മാ​ണെ​ങ്കി​ലും തു​ട​ക്ക​ക്കാ​ല​ത്ത് ഇ​ങ്ങ​നൊ​രു നീ​ക്കം ആ​മി​റി​ല്‍ നി​ന്ന് ആ​രും പ്ര​തീ​ഷി​ച്ചി​രു​ന്നി​ല്ല.

ത​ന്‍റെ അ​ര​ങ്ങേ​റ്റ സി​നി​മ​യാ​യ ഖ​യാ​മ​ത് സേ ​ഖ​യാ​മ​ത് ത​ക്ക് വ​ന്‍ വി​ജ​യ​മാ​യി മാ​റി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു ആ​മി​ര്‍. അ​ടു​ത്ത സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍ മ​ന​സി​ല്‍ ക​ണ്ട​ത് ആ​മി​റി​നേ​യും ശ്രീ​ദേ​വി​യേ​യു​മാ​യി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ​രു​വ​രും ഒ​രു​മി​ച്ച് ഫോ​ട്ടോ​ഷൂ​ട്ട് വ​രെ ന​ട​ത്തി.

എ​ന്നാ​ല്‍ സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ട് മു​മ്പ് ആ ​ചി​ത്രം ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ആ​മി​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ​നൊ​രു പി​ന്മാ​റ്റ​ത്തി​ന് ആ​മി​ര്‍ ത​യാ​റാ​യ​തെ​ന്ന​ത് താ​രം പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ചി​ല കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ശ്രീ​ദേ​വി​യു​ടെ നാ​യ​ക​ന്‍ ആ​കി​ല്ലെ​ന്ന് ആ​മി​ര്‍ പ​റ​യാ​ന്‍ കാ​ര​ണം ശ്രീ​ദേ​വി​യെ ക​ണ്ടാ​ല്‍ ത​ന്നേ​ക്കാ​ള്‍ പ്രാ​യം തോ​ന്നി​പ്പി​ക്കും എ​ന്ന​താ​യി​രു​ന്നു അ​ന്നു പ​ര​ന്ന കിം​വ​ദ​ന്തി. ആ​ദ്യ ചി​ത്ര​ത്തി​ല്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​യാ​യി​ട്ടാ​യി​രു​ന്നു ആ​മി​ര്‍ അ​ഭി​ന​യി​ച്ച​ത്. ജൂ​ഹി ചൗ​ള​യാ​യി​രു​ന്നു നാ​യി​ക. സി​നി​മ​യി​ല്‍ ത​ന്നേ​ക്കാ​ള്‍ സീ​നി​യ​റാ​യ ശ്രീ​ദേ​വി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് ത​ന്‍റെ ഇ​മേ​ജി​നെ ബാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​മി​ര്‍ ക​രു​തി​യി​രു​ന്ന​ത്.

അ​ക്കാ​ല​ത്തെ യു​വ​ന​ടി​മാ​രാ​യ മാ​ധു​രി ദീ​ക്ഷി​ത്, ജൂ​ഹി ചൗ​ള, ക​രി​ഷ്മ ക​പൂ​ര്‍, ര​വീ​ണ ട​ണ്ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം മാ​ത്രം അ​ഭി​ന​യി​ച്ചാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു ആ​മി​ര്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​മി​റി​നും ശ്രീ​ദേ​വി​ക്കും ഒ​രു​മി​ച്ച് ഓ​ഫ​ര്‍ ചെ​യ്ത ഏ​ക സി​നി​മ​യാ​യി​രു​ന്നു അ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.