ഒ​റ്റ ന​ഖ​വു​മി​ല്ലാ​തെ ഒ​രു കൈ ​ചി​ത്രം; കാ​ര​ണം ഇ​താ​ണ്
Thursday, November 3, 2022 1:58 PM IST
അ​നി​മേ​ഷ​ന്‍റേ​യും എ​ഡി​റ്റിം​ഗ് ആ​പ്പു​ക​ളു​ടെ​യും വ​ര​വോ​ടെ ഒ​രു ചി​ത്ര​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പി​ക്കാ​ന്‍ ന​ന്നേ പാ​ടാ​ണ് ഇ​ക്കാ​ല​ത്ത്. ഈ ​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ല​രും ആ​ളു​ക​ളെ തെ​റ്റു​ധ​രി​പ്പി​ക്കാ​റു​മു​ണ്ട്.

അ​ടു​ത്തി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ റെ​ഡി​റ്റി​ലൂ​ടെ വൈ​റ​ലാ​യ ഒ​രു ചി​ത്രം ഇ​ത്ത​ര​ത്തി​ല്‍ ആ​ളു​ക​ളെ കു​ഴ​ക്കി​യി​രു​ന്നു. ന​ഖ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു കൈ​യു​ടെ ചി​ത്ര​മാ​യി​രു​ന്ന​ത്.

ഇ​ത് വി​എ​ഫ്എ​ക്സ് മാ​യാ​ജാ​ലം എ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. എ​ന്നാ​ലി​ത് അ​നോ​ണി​യ ക​ണ്‍​ജെ​നി​റ്റ എ​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ്. കൈ​ക​ളി​ലേ​യും കാ​ലു​ക​ളി​ലേ​യും ന​ഖ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഒ​രു​ അ​പൂ​ര്‍​വ രോ​ഗ​മാ​ണി​ത്.

നെ​യി​ല്‍ പ്ലേ​റ്റു​ക​ളു​ടെ അ​ഭാ​വം മൂ​ല​മാ​ണി​തു​ണ്ടാ​കു​ന്ന​ത്. ന​ഖ​ങ്ങ​ള്‍ ഇ​ല്ലാ​തെ ജ​നി​ക്കു​ന്ന​വ​രി​ലാ​ണ് ഈ ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​ന്ന​ല്ല​യി​ത്.

ചി​ത്ര​ത്തി​ന് പി​ന്നി​ലെ കാ​ര്യം മ​ന​സി​ലാ​യ​തോ​ടെ ഈ ​രോ​ഗ​മു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യി​ലാ​ണ് നെ​റ്റി​സ​ണ്‍ ലോ​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.