ഒ​രേ സ​മ​യ​ത്ത് ഗ​ർ​ഭി​ണി​ക​ളാ​യ ഇ​ര​ട്ട​ക​ൾ! പ്ര​ത്യേ​ക​ത നി​റ​ഞ്ഞ കു​ടും​ബം
Thursday, January 21, 2021 11:09 PM IST
തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലു​ള്ള ഇ​ര​ട്ട​ക​ൾ- ഇ​താ​യി​രു​ന്നു ബ്രി​ട്ട​നി​യും ബ്രി​യാ​ന​യും. യു​എ​സി​ലാ​ണ് ഇ​രു​വ​രു​ടെ​യും താ​മ​സം. സ​ഹോ​ദ​ര​ങ്ങ​ളാ​യ ജോ​ഷും ജെ​ർ​മി​യും 2017ൽ ​ഒ​രു ഫെ​സ്റ്റി​വ​ലി​ൽ വ​ച്ചാ​ണ് ബ്രി​ട്ട​നി​യേ​യും ബ്രി​യാ​നേ​യും ക​ണ്ടു​മു‌​ട്ടു​ന്ന​ത്. ജോ​ഷും ജെ​ർ​മി​യാ​യും ഇ​ര​ട്ട​ക​ളാ​ണ്, അ​തും ക​ണ്ടാ​ൽ ഒ​രു​പോ​ലെ​യി​രി​ക്കു​ന്ന​വ​ർ! 2018 ഇ​വ​ർ വി​വാ​ഹി​ത​രാ​യി. സാ​മ്യം ഇ​തു​കൊ​ണ്ടും തീ​ർ​ന്നി​ല്ല. ഇ​പ്പോ​ൾ ഏ​താ​ണ്ട് ഒ​രേ സ​മ​യ​ത്ത് ഗ​ർ​ഭം ധ​രി​ച്ചി​രി​ക്കു​ക​യാ​ണ് ബ്രി​ട്ട​നി​യും ബ്രി​യാ​ന​യും!

"ജ​ന്മ​ദി​ന​വും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ടു​ത്ത​തും ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യ​തു​മെ​ല്ലാം ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത്'- ബ്രി​ട്ട​നി പ​റ​യു​ന്നു. ഇ​രു​വ​രു​ടെ​യും പേ​രി​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ന് ഒ​രു ല​ക്ഷ​ത്തി​ന‌​ടു​ത്ത് ഫോ​ള​വേ​ഴ്സാ​ണു​ള്ള​ത്. ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം നാ​ൽ​വ​ർ സം​ഘം ഇ​തി​ലൂ​ടെ​യാ​ണ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഇ​രു​വ​ർ​ക്കും ജ​നി​ക്കു​ന്ന​ത് ഇ​ര​ട്ട​കു​ട്ടി​ക​ളാ​യി​രിക്കു​മോ എ​ന്ന​താ​ണ് ഇ​പ്പോ​ൾ ഇ​വ​രു‌​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​നു കീ​ഴി​ലു​ള്ള ച​ർ​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.