അ​ടു​പ്പ് പു​ക​യു​ന്നി​ല്ല; 2022ല്‍ ​ഇ​ന്ത്യ​ക്കാ​ര്‍ ഇ​ഷ്ട​പ്പെ​ട്ട​ത് ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തെ
Saturday, December 31, 2022 12:35 PM IST
ഒ​രുവ​ര്‍​ഷം കൂ​ടി അ​വ​സാ​നി​ക്കു​ക​യാ​ണ​ല്ലൊ. മി​ക്ക​വ​രും ഈ ​വ​ര്‍​ഷ​ത്തെ ത​ങ്ങ​ളു​ടെ ലാ​ഭ​ന​ഷ്ട​ങ്ങ​ളു​ടെ ചി​ന്ത​യി​ലാ​യി​രി​ക്കും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍.

ഓ​ണ്‍​ലൈ​ന്‍ ആ​ഹാ​ര​വി​ത​ര​ണ ആ​പ്പു​ക​ളാ​യ സ്വി​ഗി​യും സൊ​മാ​റ്റൊ​യും ത​ങ്ങ​ളു​ടെ ഈ ​വ​ര്‍​ഷ​ത്തെ റി​പ്പോ​ര്‍​ട്ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് നെ​റ്റി​സ​ണി​ലും ഇ​പ്പോ​ള്‍ ച​ര്‍​ച്ച. 2022ല്‍ ​ഉ​പ​ഭോ​ക്താ​ക്ക​ള്‍ ധാ​രാ​ളം പ​ണം ഓ​ണ്‍​ലൈ​ന്‍​വ​ഴി​യാ​യി ആ​ഹാ​രം ല​ഭി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

ഈ ​വ​ര്‍​ഷം ഒ​രു പൂ​നെ നി​വാ​സി ഈ ​വ​ര്‍​ഷം 28 ല​ക്ഷം രൂ​പ സൊ​മാ​റ്റോ​യി​ല്‍ ചെ​ല​വ​ഴി​ച്ച​താ​യി ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പ് വെ​ളി​പ്പെ​ടു​ത്തി. മ​റ്റൊ​രാ​ള്‍ ഒ​റ്റ ഓ​ര്‍​ഡ​റി​ല്‍ 25,000 രൂ​പ വി​ല​മ​തി​ക്കു​ന്ന പി​സ​ക​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്തു. ഡ​ല്‍​ഹി​യി​ലു​ള്ള ഒ​രു ഉ​പ​യോ​ക്താ​വ് ഈ ​വ​ര്‍​ഷം ആ​പ്പ് വ​ഴി 3300 ഓ​ര്‍​ഡ​റു​ക​ള്‍ ന​ല്‍​കി​യ​പ്പോ​ള്‍ മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് 1,098 കേ​ക്കു​ക​ള്‍ ആ​പ്പ് വ​ഴി ഓ​ര്‍​ഡ​ര്‍ ചെ​യ്തു​വെ​ന്ന് ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി.

വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്, 2022ല്‍ ​സൊ​മാ​റ്റോ ഓ​രോ മി​നി​റ്റി​ലും 186 ബി​രി​യാ​ണി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ത​ങ്ങ​ളു​ടെ പ്ലാ​റ്റ്ഫോ​മി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത വി​ഭ​വം ബി​രി​യാ​ണി​യാ​ണെ​ന്ന് സ്വി​ഗി വെ​ളി​പ്പെ​ടു​ത്തി.

റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ബി​രി​യാ​ണി​ക്ക് പി​ന്നാ​ലെ മ​സാ​ല ദോ​ശ, ചി​ക്ക​ന്‍ ഫ്രൈ​ഡ് റൈ​സ്, പ​നീ​ര്‍ ബ​ട്ട​ര്‍ മ​സാ​ല, ബ​ട്ട​ര്‍ നാ​ന്‍, വെ​ജ് ഫ്രൈ​ഡ് റൈ​സ്, വെ​ജ് ബി​രി​യാ​ണി, ത​ന്തൂ​രി ചി​ക്ക​ന്‍ എ​ന്നി​വ​യാ​ണ് ആ​ളു​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട വി​ഭ​വ​ങ്ങ​ള്‍.

സ്വി​ഗി​യ്ക്കും ന​ല്ല വ​ര്‍​ഷ​മാ​യി​രു​ന്നു 2022. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള ഒ​രാ​ള്‍ സ്വി​ഗി ഇ​ന്‍​സ്റ്റാ മാ​ര്‍​ട്ടി​ല്‍ നി​ന്ന് 16 ല​ക്ഷം രൂ​പ​യു​ടെ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളാ​ണ് ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. അ​വി​ടു​ള്ള മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് ദീ​പാ​വ​ലി സ​മ​യ​ത്ത് 75,378 രൂ​പ​യു​ടെ ഒ​റ്റ ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ​താ​യും സ്വി​ഗി വെ​ളി​പ്പെ​ടു​ത്തി. പൂ​നെ​യി​ല്‍ നി​ന്നു​ള്ള വേറൊരു ഉ​പ​യോ​ക്താ​വ് 71,229 രൂ​പ വി​ല​യു​ള്ള ബ​ര്‍​ഗ​റു​ക​ളും ഫ്രൈ​ക​ളും ഒ​രു സ​മ​യ​ത്ത് ഓ​ര്‍​ഡ​ര്‍ ചെ​യ്തി​രു​ന്ന​ത്രെ.

ഈ ​വ​ര്‍​ഷം ഉ​പ​യോ​ക്താ​ക്ക​ള്‍ കൊ​റി​യ​ന്‍, ഇ​റ്റാ​ലി​യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ ധാ​രാ​ളം ഓ​ര്‍​ഡ​ര്‍ ചെ​യ്ത​താ​യും സ്വി​ഗി പ​റ​യു​ന്നു. ചു​രു​ക്ക​ത്തി​ല്‍ 2022ൽ ഇ​ന്ത്യ​ന്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ ഭ​ക്ഷ​ണ രു​ചി​യി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി സ്വി​ഗി, സൊ​മാ​റ്റൊ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടുകൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.