തെ​ലു​ങ്ക് പ​യ്യ​നാ​യി കൊ​റി​യ​ക്കാ​ര​ന്‍; വൈ​റ​ല്‍ കാ​ഴ്ച
Tuesday, February 27, 2024 2:40 PM IST
വേ​റി​ട്ട സം​സ്‌​കാ​ര​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും ലോ​ക​മെ​മ്പാ​ടും കാ​ണാ​ന്‍ ക​ഴി​യും. ഇ​വ​യൊ​ക്കെ അ​വ​രു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ലും ഉ​ണ്ടാ​കും. ഇ​ന്ത്യ​ക്കാ​ര​ന്‍റെ ശൈ​ലി​യി​ല്‍ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും അ​മേ​രി​ക്ക​രന്‍റെ വ​സ്ത്രധാ​ര​ണം.

അ​തി​ലും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും ആ​ഫ്രി​ക്ക​യി​ലു​ള്ള​വ​രു​ടേത്. സ​മൂ​ഹ മാ​ധ്യം​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം ആ​ചാ​ര​ങ്ങ​ളും വ​സ്ത്ര​ധാ​ര​ണ​വു​മൊ​ക്കെ മ​റ്റുള്ളവ​ര്‍​ക്കും കാ​ണാ​നും മ​ന​സി​ലാ​ക്കാ​നും പ​ഠി​ക്കാ​നു​മൊെ​ക്ക സാ​ധി​ക്കു​ന്നു.

ഇ​പ്പോ​ഴി​താ ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ നി​ന്നു​ള്ള ഒ​രു യു​വാ​വ് ഇ​ന്ത്യ​ന്‍ വ​സ്ത്ര​ങ്ങ​ള്‍ പ​രീ​ക്ഷി​ക്കു​ന്ന​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. ബേ ​യൂ​ന്‍-​സൂ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ഇ​ത്ത​ര​മൊ​രു കാ​ര്യം ചെ​യ്ത​ത്.

ഇ​ദ്ദേ​ഹം പ​ര​മ്പ​രാ​ഗ​ത ദ​ക്ഷി​ണേ​ന്ത്യ​ന്‍ വ​സ്ത്ര​മാ​ണ് ധ​രി​ച്ച​ത്. പ്ര​ത്യേ​കി​ച്ച് ആ​ന്ധയി​ലും മ​റ്റും കാ​ണെപ്പെ​ടു​ന്ന വ​സ്ത്ര​ധാ​ര​ണ​മാ​യി​രു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ബേ ​പ​ങ്കു​വ​ച്ച വീ​ഡി​യോ​യ​യി​ല്‍ ഇ​ദ്ദേ​ഹം ധോ​തി​യും ദു​പ്പ​ട്ട​യും കൃ​ത്യ​മാ​യി ധ​രി​ച്ചു കാ​ട്ടു​ക​യാ​ണ്.

അ​ടി​ക്കു​റി​പ്പി​ല്‍, അ​ദ്ദേ​ഹം എ​ഴു​തി, "ഇ​ന്ത്യ​യി​ല്‍ ധാ​രാ​ളം പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ളു​ണ്ട്, എ​ല്ലാം വ​ള​രെ മ​നോ​ഹ​ര​മാ​ണ്! അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ ഇ​ന്ത്യ​ന്‍ പ​ര​മ്പ​രാ​ഗ​ത ഫാ​ഷ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്, ഞാ​ന്‍ അ​ത് പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. എ​ന്‍റെ ഉ​റ്റ​സു​ഹൃ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ എ​നി​ക്ക് ഈ ​മ​നോ​ഹ​ര​മാ​യ ദ​ക്ഷി​ണേ​ന്ത്യ​ന്‍ പ​ര​മ്പ​രാ​ഗ​ത വ​സ്ത്രം അ​യ​ച്ചു​ത​ന്നു'

നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ഞാ​ന്‍ നി​ങ്ങ​ളെ ആ​ധാ​ര്‍ ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു. നി​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ഇ​ന്ത്യ​ക്കാ​ര​നാ​ണ്.'എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഞാ​ന്‍ തെ​ലു​ങ്ക​നും ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ര​നു​മാ​ണ്, എ​ന്‍റെ സം​സ്‌​കാ​രം നി​ങ്ങ​ളു​ടെ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് കാ​ണു​ന്ന​ത് വ​ള​രെ മ​നോ​ഹ​ര​മാ​യി തോ​ന്നു​ന്നു,'എ​ന്നാണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.