മരണത്തിന്‍റെ വക്കിൽനിന്ന് കു​ഞ്ഞി​നെ ര​ക്ഷി​ച്ച് ഹീ​റോ​യാ​യി അ​മ്മ; സ​ഹാ​യി​ച്ച​ത് പ്ര​ഥ​മ​ശു​ശ്രൂ​ഷാ കോ​ഴ്‌​സ്
Monday, March 1, 2021 8:10 PM IST
കു​ട്ടി​ക​ൾ എ​ന്തു ക​ണ്ടാ​ലും പെ​റു​ക്കി വാ​യി​ലി​ടും- മാ​താ​പി​താ​ക്ക​ളു​ടെ പ​തി​വ് പ​രാ​തി​യാ​ണ്. ന​ല്ല​തേ​താ​ണ് മോ​ശ​മേ​താ​ണെ​ന്ന് അ​റി​യാ​ത്ത പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ൾ കാ​ണു​ന്ന​തെ​ല്ലാം വാ​യി​ലി​ടും. ചി​ല​പ്പോ​ൾ വാ​യി​ലി​ടു​ന്ന സാ​ധാ​നം തൊ​ണ്ട​യി​ൽ കു​രു​ങ്ങി ജീ​വ​ഹാ​നി വ​രെ സം​ഭ​വി​ക്കാം.

അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച ഒ​രു അ​മ്മ​യാ​ണ് ഇ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യി​ലെ താ​രം. മാ​താ​പി​താ​ക്ക​ൾ​ക്കാ​യി പ്ര​ഥ​മ​ശു​ശ്രൂ​ഷാ കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ സം​ഘ​ട​ന​യാ​യ ടൈ​നി ഹാ​ർ​ട്ട്സ് എ​ഡ്യൂ​ക്കേ​ഷ​നാ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്. മാ​താ​പി​താ​ക്ക​ൾ കു​ടും​ബ​ത്തോ​ടെ ടി​വി കാ​ണു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി എ​ന്തോ സാ​ധ​നം വാ​യി​ൽ വ​യ്ക്കു​ന്ന​താ​യി കാ​ണാം. പെ​ട്ടെ​ന്ന് വാ​യി​ൽ വ​ച്ച സാ​ധ​നം കു​ട്ടി​യു​ടെ തെ​ണ്ട​യി​ൽ കു​രു​ങ്ങു​ന്നു.

ഇ​തു​ക​ണ്ട അ​മ്മ ഉ​ട​ൻ കു​ട്ടി​യെ ക​മ​ഴ്ത്തി കി​ട​ത്തി പു​റ​ത്ത് ശ​ക്തി​യാ​യി ത​ട്ടു​ന്നു. ഉ​ട​നെ കു​ട്ടി സാ​ധാ​ര​ണ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ശ്വാ​സം മു​ട്ടി കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള മു​ൻ​ക​രു​ത​ൽ സ​ന്ദേ​ശ​മാ​യാ​ണ് ടൈ​നി ഹാ​ർ​ട്ട്സ് എ​ഡ്യൂ​ക്കേ​ഷ​ൻ വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്. ഒ​രാ​ളു​ടെ ക​മ​ന്‍റ് ഇ​ങ്ങ​നെ​യാ​ണ്- ഇ​ത് കാ​ണാ​ൻ പ്ര​യാ​സ​മാ​ണ്, പ​ക്ഷേ ഇ​താ​ണ് യ​ഥാ​ർ​ത്ഥ ജീ​വി​തം .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.